പരവൂർ നഗരം ഇനി കാമറ നിരീക്ഷണത്തിൽ; നഗരസഭ പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ചാണ് നഗരം കാമറ നിരീക്ഷണത്തിലാക്കിയത്

പ​ര​വൂ​ർ :ന​ഗ​രം ഇ​നി കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ൽ.​പ​ര​വൂ​ർ ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ​റ് കോം​പ്ല​ക്സ് , ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് , റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ലാ​യി 19 കാമ​റ​ക​ളാ​ണ് പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച​ത്.​ന​ഗ​ര​ത്തി​ൽ വ​ർ​ദ്ധി​ച്ചു വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ളു​മൊ​ക്കെ യും ​തു​ട​ങ്ങി രാ​ത്രി കാ​ല​ങ്ങ​ളി​ലെ മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ, പൊ​തു​നി​ര​ത്തി​ലെ മാ​ലി​ന്യം ത​ള്ള​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം ത​ന്നെ കാമ​റാ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഒ​രു പ​രി​ധി വ​രെ അ​റു​തി വ​രു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നു​ള്ള​താ​ണ് വി​ല​യി​രു​ത്ത​ൽ.

നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ള്ള സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​യും ല​ഭി​ക്ക​ത്ത​ക്ക ത​ര​ത്തി​ലു​ള്ള ഹൈ​ഡെ​ഫ​നി​ഷ​ൻ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.കാ​മ​റ​യി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോലീ​സ് സ്റ്റേ​ഷ​നി​ലും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ക്യാ​മ്പി​നി​ലും ഒ​രേ സ​മ​യം ല​ഭ്യ​മാ​ക​ത്ത​ക്ക ത​ര​ത്തി​ലാ​ണ് മോ​ണി​റ്റ​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ റി​ക്കോ​ർ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts