ഒന്നു കൊണ്ടും പേടിക്കണ്ട നിക്ഷേപ തുക ഇരട്ടിയാക്കി നൽകാം: മോഹന വാഗ്‌ദാനം നൽകി സിനിമാ താരം കൊല്ലം തുളസിയിൽ നിന്നും പണം തട്ടിയെടുത്ത ജി ​കാ​പി​റ്റ​ൽ ഉടമകൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് കേ​ന്ദ്ര​മാ​യി ജി ​കാ​പി​റ്റ​ൽ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ട് പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്കു​മാ​ർ (60) , ഇ​യാ​ളു​ടെ മ​ക​ൻ ദീ​പ​ക് (26) എ​ന്നി​വ​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ച​ല​ച്ചി​ത്ര ന​ട​ൻ കൊല്ലം തുളസിയുടെ നി​ക്ഷേ​പ​തു​ക തി​രി​കെ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​ദ്യം ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ല്ലം തു​ള​സി ന​ൽ​കി​യ​ത്. ഇ​ത് നാ​ല് ല​ക്ഷം രൂ​പ​യാ​യി തി​രി​ച്ചു ന​ൽ​കി. പി​ന്നീ​ട് നാ​ല് ല​ക്ഷം ന​ൽ​കി​യ​പ്പോ​ൾ എ​ട്ട് ല​ക്ഷം രൂ​പ​യാ​യി തി​രി​ച്ചു ന​ൽ​കി. ഇ​തോ​ടെ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് 20 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. ഇ​ത് തി​രി​കെ ല​ഭി​ച്ചില്ല. തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഇ​ര​ട്ടി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ പേ​രി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ്, പൂ​ജ​പ്പു​ര, ഫോ​ർ​ട്ട്, ശ്രീ​കാ​ര്യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ്യൂ​സി​യം എ​സ്എ​ച്ച് ഒ ​മ​ഞ്ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment