അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളു​മാ​യി ഗ​താ​ഗ​തമ​ന്ത്രി​യു​ടെ ച​ർ​ച്ച നാ​ളെ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യി​ലെ അം​ഗീ​കൃ​ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ച​ർ​ച്ച ന​ട​ത്തും. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ഉ​ച്ച​യ്ക്ക് 12.30-നാ​ണ് യോ​ഗം. ഗ​താ​ഗ​ത മ​ന്ത്രി​യാ​യി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ ടി ​യു ) ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (റ്റി ​ഡി എ​ഫ് ) കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) എ​ന്നി​വ​യാ​ണ് കെഎ​സ്ആ​ർടി​സി​യി​ലെ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ.
കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ആ​ദ്യം ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് യൂ​ണി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ ​എ​സ് ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല പ​രി​ഷ്കാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. വോ​ൾ​വോ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ​തും മി​നി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തും വേ​ണാ​ട്, മ​ല​ബാ​ർ, അ​ന​ന്ത​പു​രി തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ പ്രാ​ദേ​ശി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​തും അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ശ​യ​ങ്ങ​ളാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച മ​ന്ത്രി സം​ഘ​ട​നാ​നേ​താ​ക്ക​ളു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ലും കെ ​എ​സ് ആ​ർ ടി ​സി​യെ ലാ​ഭ-​ന​ഷ്ട​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ എ​ങ്ങ​നെ എ​ത്തി​ക്കാം എ​ന്ന​തു ത​ന്നെ​യാ​യി​രി​ക്കും. ശ​മ്പ​ള​വും പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക​ളി​ൽ ന​ട​ക്കു​ന്ന കേ​സു​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment