തത്‌സമയം കണ്ട് പോലീസ് മേധാവി;  സംസ്ഥാന  പോ​ലീ​സ് സേ​ന​യി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണം; കോ​ന്നി​ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​  സ്ഥാപിച്ചു

കോ​ന്നി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന​യി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ത്തി​ൽ ആ​ധു​നി​ക നീ​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. പോ​ലീ​സ് സേ​ന​യി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​ന്നി​യി​ലാ​ണ് ആ​ദ്യ​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഓ​രോ നി​മി​ഷ​ങ്ങ​ളി​ലും ഒ​രു സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന പ്ര​ക്രി​യ​ക​ൾ വ​രെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ത്സ​മ​യം കാ​ണാ​ൻ സാ​ധി​ക്കും. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റ​ട് വി​ഷ്വ​ൽ കാ​മ​റ​ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 85000 രൂ​പ വി​ല വ​രു​ന്ന​താ​ണ് ഓ​രോ കാ​മ​റ​യും.

പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലും പു​റ​കി​ലു​മാ​യാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ നി​യ​മ​പ​ര​മാ​യ കൃ​ത്യ നി​ർ​വ​ഹ​ണം, ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം, രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ, റോ​ഡ് ഉ​പ​രോ​ധം തു​ട​ങ്ങി​യ എ​ല്ലാ സം​ഭ​വ​ങ്ങ​ളും കാ​മ​റ​യി​ൽ പ​തി​യും. ര​ണ്ടാ​ഴ്ച​യോ​ളം വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി സൂ​ക്ഷി​ക്കാ​ൻ കാ​മ​റ​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന​തും സ​വി​ശേ​ഷ​ത​യാ​ണ്.

Related posts