മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വാ​ർ​ക്ക ഷെ​യ്ഡ് താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ന്ന തൂ​ണ് ത​ക​ർ​ന്ന​നി​ല​യി​ൽ

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രിക്കെ​​ട്ടി​​ട​​ത്തി​​ലെ വാ​​ർ​​ക്ക ഷെ​​യ്ഡ് താ​​ങ്ങിനി​​ർ​​ത്തി​​യി​രി​​ക്കു​​ന്ന തൂണിന്‍റെ അ​​ടി​​ഭാ​​ഗം ത​​ക​​ർ​​ന്ന നി​​ല​​യി​​ൽ.​
ആ​​ശു​​പ​​ത്രി​​യി​​ലെ ഗാ​സ്ട്രോ​​ള​​ജി ഒ​​പി വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​ത്തു​കൂ​​ടി ഡി​സി​എ​​ച്ച് ലാ​​ബി​​ലേ​​ക്ക് പോ​​കു​​ന്നി​​ട​​ത്തെ വാ​​ർ​​ക്ക ഷെയ്ഡാ​ണ് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് തൂണ് മു​​ഖേ​​ന താ​​ങ്ങിനി​​ർ​​ത്തി​​യിരി​​ക്കു​​ന്ന​​ത്.

ഈ ​തൂണ് പ​​ല​​ഭാ​ഗ​ത്തും ഇ​​ള​​കി​​യും ത​​റ​​യോ​​ട് ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന ഭാ​​ഗം ത​​ക​​ർ​​ന്ന നി​​ല​​യി​​ലു​​മാ​​ണ്. കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ൾ കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഷെയ്ഡ് നി​​ല​​കൊ​​ള്ളു​​ന്ന​​ത്. ദി​​വ​​സ​​വും നൂ​​റു​​ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളാ​​ണ് ഇ​​തു​വ​​ഴി അ​ടു​ത്തു​ള്ള ലാ​​ബി​​ലേ​​ക്കും കാ​​ർ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കും പോ​​കു​​ന്ന​​ത്.

തൂണ് ഇ​​ള​​കി​​യി​​രി​​ക്കു​​ന്ന​​ത​​റി​​യാ​​തെ കാ​​ർ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള രോ​​ഗി​​ക​​ളു​​ടെ കൂ​​ട്ടി​​രി​​പ്പു​​കാ​​ർ ഷെയ്ഡി​ന്‍റെ താ​​ഴെ ഇ​​രി​​ക്കു​​ക​​യും കി​​ട​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​​ള​​കി​​യ തൂണുക​​ൾ മാ​​റ്റിസ്ഥാ​​പി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ട്.

ഈ ​കെ​​ട്ടി​​ട്ട​​ത്തി​​ന്‍റെ കാ​​ല​​പ്പ​​ഴ​​ക്കംമൂ​​ലം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പു​​റം​ഭാ​​ഗ​​ത്ത് വാ​​ർ​​ക്ക പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞ് ക​​മ്പി​​ക​​ൾ തു​​രു​​മ്പെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ന്നി​​ട​​ത്തു​നി​​ന്നു നോ​​ക്കി​​യാ​​ൽ കാ​​ണാ​​വു​​ന്ന​​താ​​ണ്. ഇ​​വി​​ടെ​​യാ​​ണ് സ​​ർ​​ജ​​റി, ഗാ​​സ്ട്രോ​​ള​​ജി, റു​​മ​​റ്റോ​​ള​​ജി തു​​ട​​ങ്ങി​​യ ഒ​പി വി​​ഭാ​​ഗ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment