കോഴിഫാമിൽ യുവാക്കൾ ഷോക്കേറ്റ് മരിച്ച സംഭവം; സു​ഹൃ​ത്തു​ക്ക​ളു​ടെ വി​യോ​ഗം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി

റാ​ന്നി: അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ നി​ജി​ലി​ന്‍റെ​യും ബൈ​ജു​വി​ന്‍റെ​യും അ​കാ​ല വേ​ർ​പാ​ട് കു​ടും​ബ​ത്തെ​യും നാ​ടി​നെ​യും ഒ​രോ​പോ​ലെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ആ​രു​ടെ​യും ഏ​ത് ആ​വ​ശ്യ​ത്തി​നും എ​പ്പോ​ഴും ഓ​ടി​യെ​ത്തു​ന്ന​യാ​ളാ​യി​രു​ന്നു നി​ജി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്വ​ന്ത​മാ​യി കോ​ഴി​ഫാം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന നി​ജി​ൽ വ​ർ​ഗീ​സ് നാ​ട്ടി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു.

അ​ടു​ത്ത സ​മ​യ​ത്താ​ണ് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ​തെ​ങ്കി​ലും നി​ജി​ലി​നൊ​പ്പം എ​പ്പോ​ഴും ഏ​താ​വ​ശ്യ​ത്തി​നും സു​ഹൃ​ത്താ​യ ബൈ​ജു​വും ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ കോ​ഴി​ഫാ​മി​ൽ സ​ഹാ​യി​ക്കാ​നാ​ണ് വി​ളി​ച്ച​യു​ട​നെ രാ​ത്രി​യി​ൽ ബൈ​ജു​വും ഓ​ടി​യെ​ത്തി​യ​ത്.

ഇ​ത് ഇ​രു​വ​രു​ടെ​യും അ​ന്ത്യ​യാ​ത്ര​യാ​കു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല. ബൈ​ജു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ സൗ​ദി​യി​ൽ ന​ഴ്സാ​ണ്. ആ​റു​വ​യ​സു​കാ​രി​യാ​യ ഗൗ​രീ​ന​ന്ദ​ന ഏ​ക മ​ക​ളാ​ണ്. ഗ​ൾ​ഫി​ലാ​യി​രു​ന്ന സൗ​മ്യ വി​വ​ര​മ​റി​ഞ്ഞ​ത് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. നി​ജി​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി ഗ​ൾ​ഫി​ലു​ള്ള നി​ത​യും നാ​ളെ വീ​ട്ടി​ലെ​ത്തും.

റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ മോ​ർ​ച്ച​റി​യി​ൽ നി​ന്നെ​ടു​ത്ത് വി​ലാ​പ​യാ​ത്ര​യാ​യി ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഇ​രു​സം​സ്കാ​ര​ങ്ങ​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സം​ബ​ന്ധി​ക്കേ​ണ്ട​തി​ന് രാ​വി​ലെ 11നാ​ണ് ബൈ​ജു​വി​ന്‍റെ സം​സ്കാ​ര സ​മ​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നോ​ടെ ക​രി​മ്പ​നാം​കു​ഴി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ജി​ലി​ന്‍റെ സം​സ്കാ​ര​വും ന​ട​ക്കും.

Related posts