ദുരൂഹത നീങ്ങാതെ  അ​ങ്ങാ​ടി​യി​ലെ സ്ഫോ​ട​നം; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​ണാ​യ​ക​മാ​കും

റാ​ന്നി: അ​ങ്ങാ​ടി​യി​ലെ സ്ഫോ​ട​നം സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല. ജി​ല്ലാ ഫോ​റ​ൻ​സി​ക് ടീം ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​കും.

സ്ഫോ​ട​ന സ്ഥ​ല​ത്തു നി​ന്നും ല​ഭി​ച്ച പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ, ചി​ല്ല്, മ​ണ്ണ്, മ​ര​ക്ക​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ഫോ​റ​ൻ​സി​ക് സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ മാ​ലി​ന്യ ടാ​ങ്കും സ്ഫോ​ട​ന​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ ക​ട്ട​ക​ളും മ​റ്റും ദൂ​രേ​ക്ക് ഇ​ള​കി​ത്തെ​റി​ച്ചി​രു​ന്നു. ടാ​ങ്കി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വ​സ്തു​ക്ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​യി. ഹോ​ട്ട​ലി​ന്‍റെ മാ​ലി​ന്യ ടാ​ങ്കി​നു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം.

പു​റ​ത്തു നി​ന്നു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു ഇ​വി​ടെ കൊ​ണ്ടി​ട്ടു പ്ര​ത്യേ​ക​മാ​യി സ്ഫോ​ട​നം ന​ട​ക്കാ​നു​ള്ള യാ​തൊ​രു സാ​ധ്യ​ത​യും ഇ​ല്ലെ​ന്നും മാ​ലി​ന്യ ടാ​ങ്കി​നു സ​മീ​പം ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​യ​താ​കാം സ്ഫോ​ട​ന​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ സ്ഥ​ല​ത്ത് ഉ​ഗ്ര​സ്ഫോ​ട​നം ന​ട​ന്ന​തി​നാ​ൽ ഇ​വി​ടെ നി​ന്ന് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​യ ഫോ​റ​ൻ​സി​ക് ടീ​മി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​കും.

Related posts