ഒ​രു ഡ​സ​ണ്‍ എം​എ​ല്‍​എ​മാ​ര്‍, കോ​ഴി​ക്കോ​ടി​ന് ഒ​റ്റ​മ​ന്ത്രി​യി​ല്ല; പ്ര​തി​ഷേ​ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭാ അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്ക് പ്രാ​തി​നി​ധ്യം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ർ. കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഐ​എ​ൻ​ടി​യു​സി ഉ​ള്‍​പ്പെ​ടെ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ജി​ല്ല​യി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ നി​ന്നും ജ​യി​ച്ച കെ.​ജ​യ​ന്തും ലീ​ഗി​ൽ നി​ന്ന് കു​റ്റ്യാ​ടി​യി​ല്‍ നി​ന്ന് വി​ജ​യി​ച്ച പാ​റ​ക്ക​ൽ അ​ബ്ദു​ള്ള​യും മ​ന്ത്രി പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ഇ​രു​വ​രും പു​റ​ത്താ​യി. അ​തോ​ടെ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സി​ന് എം​എ​ൽ​എ​മാ​ർ ഇ​ല്ലാ​ത്ത ജി​ല്ല​യാ​യി​രു​ന്നു കോ​ഴി​ക്കോ​ട്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ഞ്ച് എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​നു​ണ്ട്. അ​തി​നാ​ൽ ജി​ല്ല​യി​ൽ നി​ന്ന് ഒ​രു മ​ന്ത്രി അ​നി​വാ​ര്യ​മാ​ണെ​ന്നും നേ​തൃ​ത്വം ജി​ല്ല​യെ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് ല​ഭി​ച്ച​ത്. 13 സീ​റ്റി​ൽ 12ലും ​മു​ന്ന​ണി വി​ജ​യി​ച്ചു ക​യ​റി. കോ​ൺ​ഗ്ര​സി​ല്‍ നി​ന്ന് അ​ഞ്ച് പേ​ര്‍ , ലീ​ഗി​ല്‍ നി​ന്ന് ആ​റ് പേ​ര്‍, വ​ട​ക​ര​യി​ല്‍ നി​ന്ന് ആ​ര്‍​എം​പി നേ​താ​വ് കെ.​കെ.​ര​മ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

മി​ക​ച്ച വി​ജ​യം ജി​ല്ല​യി​ൽ നി​ന്ന് നേ​ടി​ക്കൊ​ടു​ത്തി​ട്ടും ഒ​രു മ​ന്ത്രി​യെ​പ്പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ട് മ​ന്ത്രി​മാ​രു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഒ​രു മ​ന്ത്രി​യെ​പ്പോ​ലും ജി​ല്ല​ക്ക് ന​ൽ​കാ​ത്ത​ത് മി​ക​ച്ച വി​ജ​യ​ത്തി​നാ​യി അ​ധ്വാ​നി​ച്ച യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment