കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി നാ​നാ​ജാ​തി  മ​ത​സ്ഥ​രു​ടെ അ​ഭ​യ​സ്ഥാ​നമെന്ന് കെ.​പി. ധ​ന​പാ​ല​ൻ

കോ​ത​മം​ഗ​ലം: പു​രാ​ത​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മാ​ണെ​ന്നു മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ. ചെ​റി​യ​പ​ള്ളി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല രാ​പ്പ​ക​ൽ റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ ആ​റാം ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സം, പൗ​രാ​ണി​ക​ത എ​ന്നി​വ നി​ല​നി​ർ​ത്താ​ന​ല്ല മ​റു​വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​ത്. മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ള്ള മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ്. നീ​തി​പീ​ഠ​ങ്ങ​ൾ കു​റെ​ക്കൂ​ടി ബോ​ധ്യ​പ്പെ​ട​ലു​ക​ൾ ന​ട​ത്ത​ണം. അ​തി​ന് ആ​വ​ലാ​തി​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കേ​ൾ​ക്ക​ണം. അ​ത്ത​ര​ത്തി​ലാ​ണ് നീ​തി​പീ​ഠ​ങ്ങ​ളു​ടെ വി​ധി​ക​ൾ ഓ​രോ​ന്നും വ​രേ​ണ്ട​തെ​ന്ന് കെ.​പി. ധ​ന​പാ​ല​ൻ വ്യ​ക്ത​മാ​ക്കി.

പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൻ ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​തി മു​ഹ​മ്മ​ദ്, ക​ർ​മ​സ​മി​തി ക​ണ്‍​വീ​ന​ർ ഏ.​ജി. ജോ​ർ​ജ്, കോ​ണ്‍​ഗ്ര​സ് പ​റ​വൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ജെ. രാ​ജു, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ. നൗ​ഷാ​ദ്, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​ഒ. മാ​ത്യു തി​രു​വ​ല്ല, എ​ബി ഏ​ബ്ര​ഹാം, എം.​എ​സ്. എ​ൽ​ദോ​സ്, റോ​യി കെ. ​പോ​ൾ, എ.​വി. രാ​ജേ​ഷ്, നോ​ബി​ൾ ജോ​സ​ഫ്, പി.​ടി. ജോ​ണി, പി.​സി. ജോ​ർ​ജ്, ജെ​സി സാ​ജു, ലൈ​ജു പ​ണി​ക്ക​ർ, ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ചാ​ത്ത​നാ​ട്ട്, ഫാ. ​പൗ​ലോ​സ് ഒ​റ​വ​മ്മാ​ലി​ൽ, ബി​നോ​യ് മ​ണ്ണ​ഞ്ചേ​രി, സി.​ഐ. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റി​യ പ​ള്ളി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ റാ​ലി​യും ന​ട​ത്തി. ത​ങ്ക​ള​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ചെ​റി​യ​പ​ള്ളി പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി സ​മ​ര സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എ.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രേ​ഡ് യൂ​ണി​ൻ നേ​താ​ക്ക​ളാ​യ ദി​ലീ​പ്, അ​ഷ​റ​ഫ്, കെ.​എം. മ​ക്കാ​ർ, ഷൈ​ബു നെ​ല്ലി​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts