സ്വാ​മി​യേ ശ​ര​ണ​മ​യ്യ​പ്പ…​മ​ണ്ഡ​ല​കാ​ല​ത്ത് ഇ​നി സ്വാ​മി​മാ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​ന് ക്ഷാ​മ​മു​ണ്ടാ​കി​ല്ല; എ​ല്ലാം ശ​രി​യാ​ക്കാ​ൻ 3.86 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

റാ​ന്നി: റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ശ​ബ​രി​മ​ല അ​പ്പാ​ച്ചി​മേ​ട്, നീ​ലി​മ​ല ടോ​പ്പ്, നീ​ലി​മ​ല ബോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ട്ട​ർ ടാ​ങ്കു​ക​ൾ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 3.86 കോ​ടി രൂ​പ മ​ന്ത്രി അ​നു​വ​ദി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ൾ പോ​ലും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി തു​ക അ​നു​വ​ദി​ക്കാ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റാ​ന്നി പ​ഴ​വ​ങ്ങാ​ടി, മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ൽ, പെ​രു​മ്പാ​റ തു​ട​ങ്ങി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്‌​ട്രെ​ഫ ക​മ്പ​നി ഏ​റ്റെ​ടു​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന എ​ല്ലാ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും പു​രോ​ഗ​തി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വ​ട​ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മ​ണി​യാ​ർ സം​ഭ​ര​ണി​യി​ൽ​നി​ന്ന് ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. വ​ട​ശേ​രി​ക്ക​ര​യി​ൽ നി​ല​വി​ലു​ള്ള പ​മ്പ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

‌കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ 2024-ൽ ​പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന ചെ​റു​കോ​ൽ – നാ​ര​ങ്ങാ​നം, കൊ​റ്റ​നാ​ട് – അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി കാ​ര്യ​മാ​യ ഒ​രു​ശ്ര​മ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കോ​ട്ടാ​ങ്ങ​ൽ കു​ന്നാ​ലോ​ണി, പെ​രു​നാ​ട്, അ​ട്ട​ത്തോ​ട്, മ​ഞ്ഞ​ത്തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ചെ​റി​യ വ്യാ​സ​മു​ള്ള പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ മ​ല​മ്പാ​റ സ്കീ​മി​ലെ ടാ​ങ്കി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ 18 മ​ണി​ക്കൂ​ർ വ​രെ എ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൈ​പ്പ് വാ​ങ്ങി ന​ൽ​കി​യി​ട്ടും സ്‌​ട്രെ​ഫ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ മൂ​ലം പ്ര​വൃ​ത്തി മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ല.

സ്‌​ട്രെ​ഫ ക​മ്പ​നി ടെ​ൻ​ഡ​ർ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ടു​മ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ചി​ല​ർ ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി ഇ​ട​പെ​ടു​ന്ന​താ​യി എം​എ​ൽ​എ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഴു​മ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി: സ്ഥ​ല​മെ​ടു​പ്പ് ത​ർ​ക്കം ഉ​ട​ൻ പ​രി​ഹ​രി​ക്കും

ഏ​ഴു​മ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ​ക്ഷം എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ക്കു​ന്ന കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും മ​ന്ത്രി അം​ഗീ​ക​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഏ​ക​ദേ​ശം 300 കോ​ടി രൂ​പ​യു​ടെ ഈ ​പ​ദ്ധ​തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി വൈ​കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. സ്ഥ​ല​മെ​ടു​പ്പി​നാ​യി 8.5 കോ​ടി രൂ​പ വാ​ട്ട​ർ അ​ഥോ​റി​റ്റി റ​വ​ന്യു വ​കു​പ്പി​ൽ കെ​ട്ടി​വ​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള സ്ഥ​ല​ത്തി​നു പ​ക​രം ഏ​ക​ദേ​ശം 2.5 കോ​ടി രൂ​പ ചെ​ല​വി​ൽ അ​തി​നേ​ക്കാ​ൾ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ്ത് പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​രും എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പൈ​ക്ക​ര​യും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

വ​ൻ തു​ക​യ്ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​ന് പു​റ​മെ നി​ലം നി​ക​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഭൂ​വു​ട​മ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി 300 കോ​ടി​യു​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ഷ്ട​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

പെ​രു​ന്തേ​ന​രു​വി ഡാ​മി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്യും

വെ​ച്ചൂ​ച്ചി​റ​യി​ലും കൊ​ല്ല​മു​ള​യി​ലും നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പെ​രു​ന്തേ​ന​രു​വി ഡാ​മി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വീ​ണ്ടും അ​വ​ലോ​ക​നം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. റാ​ന്നി​യി​ലെ​യും ശ​ബ​രി​മ​ല​യി​ലെ​യും കു​ടി​വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​മ്പ​യി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (കോ​യി​പ്രം), സോ​ണി​യ മ​നോ​ജ് (റാ​ന്നി) തു​ട​ങ്ങി​യ​വ​രും വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ദേ​വി, അ​നി​ൽ പൈ​ക്ക​ര, അ​ജീ​ന ന​ജീ​ബ്, സു​ര​ഷ് കു​ഴി​വേ​ലി, സു​രേ​ഷ് അ​ങ്ങാ​ടി, ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ, ഉ​ഷ കേ​ശ​വ​ൻ, ഗി​രി​ജ മ​ധു, സു​നി​ൽ​കു​മാ​ർ, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, ര​മാ​ദേ​വി, ബി​ന്ദു സ​ജി , ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment