തരിശുപാടങ്ങളിൽ വിതപ്പാട്ടും, ഞാറുനടലും; ത​രി​ശു പാ​ട​ത്ത് നെ​ൽ​കൃ​ഷിയുമായി ക​ർ​മ​സേ​ന


ക​ല്ലേ​റ്റും​ക​ര: രണ്ട് ദശാബ്ദമായി ത​രി​ശാ​യി നി​ല​നി​ന്നി​രു​ന്ന 15 ഏ​ക്ക​ർ പാ​ട​ത്ത് വിതപ്പാട്ട് ഉയർന്നു. ആ​ളൂ​ർ ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ലെ എ​സ്റ്റേ​റ്റ് പാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചാ​ടാം​പാ​ട​ത്താണ് ക​ർ​മ​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ത്ത് വി​ത​ച്ച് മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ നി​ർ​വ​ഹി​ച്ചു. ആ​ളൂ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ളൂ​ർ കൃ​ഷി ഓ​ഫീ​സ​ർ പി.​ഒ. തോ​മ​സ്, ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻമാരായ അ​ഡ്വ. എം.​എ​സ്. വി​ന​യ​ൻ, ഷൈ​നി തി​ല​ക​ൻ, അംഗങ്ങ ളായ എ.​സി. ജോ​ണ്‍​സ​ൻ, സു​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ, കെ. ​മേ​രി ഐ​സ​ക്, ജി​ഷ ബാ​ബു, ഓ​മ​ന ജോ​ർ​ജ്, മി​നി സു​ധീ​ഷ്, ഷൈ​നി വ​ർ​ഗീ​സ്, ആ​ളൂ​ർ കാ​ർ​ഷി​ക ക​ർ​മ​സേ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. വി​ജ​യ​കു​മാ​ർ, ഐ.​കെ. ച​ന്ദ്ര​ൻ, ക​ർ​ഷ​ക​നാ​യ പി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ത്ര മു​ട്ടി​ൽ പാ​ട​ത്ത് 80 ഏക്കറിൽ കൃ​ഷി​യി​റ​ക്കി
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ലെ മ​ത്തി​ക്കാ​യ​ൽ മു​ട്ടി​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി ഇ​റ​ക്കി. 80 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് കൃ​ഷി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷീ​ജ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ത്ര മ​ത്തി​ക്കാ​യ​ൽ മു​ട്ടി​ൽ കോ​ൾ ഗ്രൂ​പ്പ് ഫാ​മിം​ഗ് സം​ഘ​മാ​ണ് സു​ഭി​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​റ​ക്കു​ന്ന​ത്. ന​ഷ്ട​ത്തെ തു​ട​ർ​ന്നാ​ണ് കൃ​ഷി നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എം.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ൻ​വ​ർ, പി.​എ​സ്. അ​ബ്ദു​ൾ റ​ഷീ​ദ്, ഷാ​ഹി​ന സ​ലിം, പ്ര​സ​ന്ന ര​ണ​ദി​വെ, ബു​ഷ​റ ല​ത്തീ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​വി. സ​ത്താ​ർ, കോ​ച്ച​ൻ ര​ഞ്ജി​ത്ത്, പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ, സെ​ക്ര​ട്ട​റി കെ.​എ​സ്. സു​മേ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ജി​സ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment