മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ വൈ​ക്ക​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ ജൈ​വ പ​ച്ച​ക്ക​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്

വൈ​ക്കം: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ൾ ഒ​ന്നു​ചേ​ർ​ന്ന​പ്പോ​ൾ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ വൈ​ക്ക​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി.പി. ​രാ​ജീ​വി​ന്‍റെ വൈ​ക്ക​ത്തെ ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞം, ആ​ത്മ, സ്റ്റേ​റ്റ് ഹോ​ട്ട​ൽ മി​ഷ​ൻ, കേ​ര​ല​ക്ഷാ​വാ​രം പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​യോ​ജ​ന​ഫ​ല​മാ​യി 100 മേ​നി വി​ള​വ് നേ​ടി​യ​ത്.

കൃ​ഷി​യി​ട​ത്തി​ൽ ജൈ​വ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ള​യി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ വൈ​ക്കം ടൗ​ൺ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ മ​ന്ത്രി സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി. ഓ​പ്പ​ൺ പ്ര​സി​ഷ​ൻ ഫാ​മിം​ഗ് എ​ന്ന നൂ​ത​ന കാ​ർ​ഷ​ക​രീ​തി ഇ​വി​ടെ അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട്. വെ​ണ്ടമു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ എ​ന്നി​വ​യും കൂ​ടാ​തെ സ്നോ ​വൈ​റ്റ് എ​ന്ന കു​ക്കു​മ്പ​ർ വെ​റൈ​റ്റി​യു​ടെ ആ​ത്മ ഡെ​മോ​ൺ​സ്ട്രേ​ഷ​നും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്.

സ്റ്റേ​റ്റ് ഹോ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വീ​ഡ് മാ​റ്റ് ഇ​വി​ടെ ഡെ​മോ​ൺ​സ്ട്രേ​ഷ​നും കേ​ര​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ങ്ങു സം​ര​ക്ഷ​ണ പ​ദ്ധ​തി​യും ഇ​വി​ടെ സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​ൺ പ്രി​സി​ഷ​ൻ ഫാ​മിം​ഗി​ന് നൂ​ത​ന കൃ​ഷി രീ​തി​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം, ആ​വ​ശ്യ​ത്തി​ന് വ​ളം എ​ന്ന ത​ര​ത്തി​ൽ സം​ര​ക്ഷി​ത മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ് പ​ച്ച​ക്ക​റി​ക​ൾ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് .

വൈ​ക്കം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മി​നി​ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ റെ​ജി​മോ​ൾ, ഡോ. ​അ​നി​സ്, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി. ​രാ​ജ​ശേ​ഖ​ര​ൻ, സോ​ണി സ​ണ്ണി, ഗീ​ത പു​രു​ഷ​ൻ, ഡി. ​ര​ഞ്ജി​ത്ത് കു​മാ​ർ, ഗി​രി​ജ കു​മാ​രി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മെ​യ്സ​ൺ മു​ര​ളി, ലി​ഡ, ആ​ശ, നി​മി​ഷ, സി​ജി, ര​മ്യ, സു​മോ​ൾ, സ​രി​ത, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment