നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് റീ​ത്തു​വ​ച്ചു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധം

ഹ​രി​പ്പാ​ട്: നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് റീ​ത്തുവ​ച്ച് പ്ര​തി​ഷേ​ധം. വീ​യ​പു​രം പ​ഞ്ചാ​യ​ത്ത്‌ മൂന്നാം വാ​ർ​ഡി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ക​ഴി​ഞ്ഞ നാലുവ​ർ​ഷ​മാ​യി പ​രി​ഹാ​രം കാ​ണാ​ത്ത അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​ത്തി​ൽനി​ന്നു ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കേ​ര​ള ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും വീ​യ​പു​രം മു​ൻ പ​ഞ്ചാ​യ​ത്ത്‌ സ​മി​തി​യും ചേ​ർ​ന്ന് പാ​തിവ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന തു​രു​ത്തേ​ൽ പാ​ല​ത്തി​ന്‍റെ വ​ട​ക്കുവ​ശ​ത്ത് താ​ഴെ സ്ഥാ​പി​ച്ച, നി​ശ്ച​ല​മാ​യ ബോ​ർ വെ​ല്ലി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി റീ​ത്തുവ​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്.

നാ​ട്ടു​കാ​രാ​യ പൊ​തു​പ്ര​വ​ർ​ത്ത​കാ​രാ​ണ് ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ അ​വി​ഭാ​ജ്യഘ​ട​ക​മാ​യ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെങ്കി​ൽ മ​റ്റു സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.

പി​ഡ​ബ്ല്യൂ​ഡിയു​ടെ സ്ഥ​ല​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കു​ഴ​ൽക്കിണ​റി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​തി​നാ​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു എ​ന്ന് മു​ൻ പ്ര​സി​ഡന്‍റ് അ​റി​യി​ച്ച​താ​യാ​ണ് സ​മ​ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നൊ​പ്പം തു​ട​ങ്ങി​യ മ​റ്റൊ​രു വാ​ർ​ഡി​ലെ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്തു വെ​ള്ളം ല​ഭി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment