വി​ജ​യം കാ​ണാ​തെ വീ​ണ്ടും ബ്ലാ​സ്റ്റേ​ഴ്സ്; ചെ​ന്നൈ​യി​നെ​തി​രേ​യും സ​മ​നി​ല

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യം കാ​ണാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മു​ക​ളും ഗോ​ളു​ക​ൾ നേ​ടാ​തെ സ​മ​നി​ല പാ​ലി​ച്ചു.

ആ​ദ്യ​പാ​ദ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചെ​ന്നൈയിൻ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തെ തു​ട​ർ​ച്ച​യാ​യി പ​രീ​ക്ഷി​ച്ച ചെ​ന്നൈ​യി​ൻ പ​ല​ത​വ​ണ ഗോ​ളി​ന​രി​കെ എ​ത്തി.

എ​ന്നാ​ൽ ഗോ​ളി അ​ൽ​ബീ​നോ ഗോ​മ​സി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ സം​ര​ക്ഷി​ച്ചു നി​ർ​ത്തി​യ​ത്.ആ​ദ്യ 25 മി​നി​ട്ടു​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് എ​തി​ർ ഗോ​ൾ​മു​ഖ​ത്തേ​ക്ക് ആ​ക്ര​ണ​വു​മാ​യി നീ​ങ്ങി​യ​ത്.

74–ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​ൻ താ​രം ക്രി​വെ​ല്ലാ​രോ​യെ സി​ഡോ​ഞ്ച ബ്ലാ​സ്റ്റേ​ഴ്സ് ബോ​ക്സി​നു​ള്ളി​ൽ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​നാൽ​റ്റി ആ​ൽ​ബി​നോ ഗോ​മ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തും ബ്ലാ​സ്റ്റേ​ഴി​സി​ന് തുണയായി.

ആ​ദ്യ​ക​ളി​യി​ല്‍ തോ​റ്റ ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ണ്ടാം ക​ളി​യി​ല്‍ സ​മ​നി​ല വ​ഴ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് മൂ​ന്ന് ക​ളി​യി​ല്‍ ര​ണ്ട് പോ​യി​ന്‍റാ​യി. ലീ​ഗി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ടീ​മി​പ്പോ​ൾ.

Related posts

Leave a Comment