ബ​സു​ക​ൾ ആ​കാ​ശ​ത്ത് നി​ര​ത്താ​ൻ പ​റ്റു​മോ..‍? പ്രശ്നം വഷളാക്കിയത് പോലീസ്; കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് കാനം രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മിന്നൽ പണിമുടക്കിനെ പി​ന്തു​ണ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ബ​സു​ക​ൾ റോ​ഡി​ൽ അ​ല്ലാ​തെ ആ​കാ​ശ​ത്ത് നി​ര​ത്താ​ൻ പ​റ്റു​മോ​യെ​ന്ന് കാ​നം ചോ​ദി​ച്ചു.

ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണം ബ​സു​ക​ൾ റോ​ഡി​ൽ നി​ര​ത്തി​യ​ത​ല്ല. പോ​ലീ​സാ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​തെ​ന്നും കാ​നം ആ​രോ​പി​ച്ചു. നേ​ര​ത്തേ, കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ യു​ദ്ധമാണ്. സ​മ​ര​ത്തി​ന് യാ​തോ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. സ​മ​ര​ക്കാ​ർ കാ​ണി​ച്ച​ത് മ​ര്യാ​ദ​കേ​ടാ​ണാ​ണെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment