സ​മ​യനിഷ്ഠ പാ​ലി​ക്കാ​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ; കെഎസ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം; മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉറക്കത്തിലെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: കെഎ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല-​കോ​ട്ട​യം ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കു​വാ​ൻ ശ്ര​മം. ഇ​തി​നാ​യി സ​മ​യ നിഷ്ഠ പാ​ലി​ക്കാ​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ തോ​ന്നി​യ​തു​പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​തു പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ക​ഐ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ക​ള​ക്ഷ​ൻ കു​റ​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ട്ടി​മ​റി ശ്ര​മം തു​ട​ങ്ങി​യ​ത്.

ഇ​തി​നാ​യി ക​ഐ​സ്അ​ർ​ടി​സി ബ​സ് പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി സ​ന്ദേ​ശം ന​ല്കി​യാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കെഎ​സ്ആ​ർ​ടി​സി​യു​ടെ കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്ന് ഏ​ഴു സ​ർ​വീ​സും ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ നി​ന്ന് ഏ​ഴു സ​ർ​വീ​സും ആ​ണ് ആ​രം​ഭി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ചെ​യി​ൻ സ​ർ​വീ​സ് ആ​യാ​ണ് തു​ട​ങ്ങി​യ​ത്്.

ചേ​ർ​ത്ത​ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലും കോ​ട്ട​യം ന​ഗ​ര​സ​ഭ നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലും പ്ര​വേ​ശി​ച്ചാ​ണ് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ കി​ട​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി​ക്ക് ഇ​തു​വ​രെ​യും അ​നു​വാ​ദം ന​ല്കി​യി​ട്ടി​ല്ല. ഇ​തി​നാ​യി പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ക​ഐ​സ്ആ​ർ​ടി​സി എ​ടി​ഒ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും തീ​രു​മാ​നം ആ​യി​ട്ടി​ല്ല.

ഇ​തേ തു​ട​ർ​ന്ന് സ്വ​കാ​ര്യ സ്റ്റാ​ൻ​ഡു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ അ​സ​ഭ്യം പ​റ​യു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. നി​ല​വി​ൽ ന​ഷ്ട​മാ​യി​രു​ന്ന ചേ​ർ​ത്ത​ല-​കോ​ട്ട​യം റൂ​ട്ടി​ൽ ഇ​പ്പോ​ൾ ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ ന​ഷ്ടം നി​ക​ത്തി വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നി​ട്ടും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും വേ​ണ്ട​രീ​തി​യി​ലു​ള്ള സ​ഹാ​യ​മി​ല്ലെ​ന്ന പ​രാ​തി​യാ​ണ് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്ക് ഉ​ള്ള​ത്.

Related posts