കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​ന്തം തോ​ട്ടം ന​ന​യ്ക്കു​ന്നു;പ​രാ​തി​യു​മാ​യി പ്ലാ​ന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ

രാ​ജാ​ക്കാ​ട്:​ മ​തി​കെ​ട്ടാ​ൻ ചോ​ല​യി​ൽനി​ന്നു 100 വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്തി ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്‍റെ തോ​ട്ടം ന​ന​യ്ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി ഹാ​രി​സ​ൺ​സ് മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും രം​ഗ​ത്ത്. ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ രണ്ട്, മൂന്ന് വാ​ർ​ഡു​ക​ളാ​യ തോ​ണ്ടി​മ​ല, പ​ന്നി​യാ​ർ കോ​ര​മ്പാ​റ വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ കു​ടി​വെ​ള്ളം മു​ട​ക്കി​യാ​ണ് ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് വെ​ള്ളം തി​രി​ച്ചു​വി​ട്ട് തോ​ട്ടം ന​ന​യ്ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

കു​ടി​വെ​ള്ള സ്രോ​ത​സി​ൽനി​ന്നു പൈ​പ്പ് വ​ഴി​യാ​ണ് എ​ച്ച്എം​എ​ൽ തൊ​ഴി​ലാ​ളീ ല​യ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.​ എ​ന്നാ​ൽ ആ​റു വ​ർ​ഷം മു​ൻ​പ് വാ​ങ്ങി​യ തോ​ട്ട​ത്തി​ലേ​ക്കാ​ണ് കു​ടി​വെ​ള്ളം തി​രി​ച്ചു​വി​ട്ട് പൈ​പ്പി​ൽ വി​ള്ള​ലു​ണ്ടാ​ക്കി തോ​ട്ടം ന​ന​യ്ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കാ​ൻ ബാ​ധ്യ​ത​യു​ള്ള ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ദേ​വി​കു​ളം ആ​ർ​ഡി​ഒയ്ക്ക് ​പ​രാ​തി ന​ൽ​കി തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​ൽനി​ന്ന് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ പ​ണം ന​ൽ​കി​ പു​റ​ത്തു​നി​ന്നു ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ച​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് തോ​ട്ടം ന​ന​യ്ക്കു​ന്ന​തി​നെ​തി​രേ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രപ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു വ​ട്ട​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ആ​ശാ​രി​പ​റ​മ്പി​ൽ, ജി​ല്ലാ ക​മ്മി​റ്റി​യ​ംഗം എ​സ്. വ​ന​രാ​ജ്, വാ​ർ​ഡം​ഗം എ. ​വേ​ൽ​മു​രു​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.​

അ​തേസ​മ​യം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷ ദി​ലീ​പ് പ​റ​ഞ്ഞു.​ അ​വ​രു​ടെ പ​ട്ട​യ ഭൂ​മി​യി​ലു​ള്ള നീ​രു​റ​വ​യി​ൽനി​ന്നാ​ണ് കൃ​ഷി ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. എ​ച്ച്എ​ൻഎ​ൽ ക​മ്പ​നി​യു​ടെ കു​ടി​വെ​ള്ള സ്രോ​ത​സി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ളു​ടെ പു​ര​യി​ട​ത്തി​ൽനി​ന്നു​മാ​ണ് അ​വ​ർ വെ​ള്ളം കൊ​ണ്ടു​പോ​യി​രു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി പൈ​പ്പ് മെ​യി​ന്‍റ​ന​ൻ​സ് ക​മ്പ​നി ന​ട​ത്താ​റി​ല്ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ക​മ്പ​നി അ​ധി​കൃ​ത​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ര​ണ്ടുവ​രെ ത​ങ്ങ​ൾക്കും തു​ട​ർ​ന്നു ക​മ്പ​നി​യു​ടെ ആ​വ​ശ്യ​ത്തി​നും വെ​ള്ള​മെ​ടു​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണം രാ​ഷ്‌ട്രീയ​പ്രേ​രി​ത​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്പ​റ​ഞ്ഞു.

Related posts

Leave a Comment