മീനച്ചൂടിൽ  ചുട്ടുപൊള്ളി കോട്ടയം; ഡ്യൂട്ടിയിൽ തളരാതിരിക്കാൻ ട്രാഫിക് പോലീസുകാർക്ക് രണ്ടുലിറ്റർ വെള്ളം അനുവദിച്ച് ജില്ലാ പോലീസ് മേധാവി

കോ​ട്ട​യം: കൊ​ടു​ചൂ​ടി​ൽ വ​ല​യു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്ക് കു​ടി​വെ​ള്ള​വി​ത​ര​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ട്രാ​ഫി​ക് പോ​ലീ​സി​നു ര​ണ്ടു ലി​റ്റ​ർ കു​ടി​വെ​ള്ളം ന​ൽ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ ട്രാ​ഫി​ക് പോ​യി​ന്‍റി​ൽ നേ​രി​ട്ടെ​ത്തി പോ​ലീ​സു​കാ​ർ​ക്ക് ബോ​ട്ടി​ൽ​വെ​ള്ളം ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ല​വി​ൽ ഒ​രു കു​പ്പി വെ​ള്ള​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ചൂ​ടു കൂ​ടി​യ​തോ​ടെ ഒ​രു കു​പ്പി വെ​ള്ളം പോ​ലീ​സു​കാ​ർ​ക്ക് തി​ക​യാ​തെ വ​ന്നു. പ​ല പോ​ലീ​സു​കാ​ർ​ക്കും വെ​ള്ളം കു​ടി​ക്കാ​ത്ത​തി​നാ​ൽ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് ര​ണ്ടു ലി​റ്റ​ർ കു​ടി​വെ​ള്ളം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

Related posts