മേ​ലി​ൽ ഇ​താ​വ​ർ​ത്തി​ക്ക​രു​ത്..! സ​ഹോ​ദ​ര​ങ്ങ​ളുടെ ഭി​ന്ന​തയ്ക്ക് ഇരയായി ഫയർ ഫോഴ്സ്; ഒടുവിൽ ഇരുവർക്കും താക്കീത് നൽകി ഫയർഫോഴ്സ്; കോട്ടയത്തെ സംഭവം ഇങ്ങനെ…

കോ​ട്ട​യം: സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത ഫ​യ​ർ​ഫോ​ഴ്സി​നും പ​ണി​കി​ട്ടി. ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​യി​ട്ട​ത് ത​ന്‍റെ ക​ട​യ്ക്കാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് അ​നു​ജ​ൻ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​ളി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പി​ണ​ക്ക​മാ​ണെ​ന്നും തീ ​പി​ടിത്തമൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​യ​ത്. മേ​ലി​ൽ ഇ​താ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ല്കി​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് തി​രി​കെ പോ​യ​ത്.

മെ​ഡി​ക്ക​ൽ​കോ​ള​ജ് ക​സ്തൂ​ർ​ബാ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ജ​യിം​സ് എ​ന്ന​യാ​ളു​ടെ മു​റു​ക്കാ​ൻ ക​ട​യ്ക്കു മു​ന്നി​ൽ ജ്യേ​ഷ്ഠ​ൻ രാ​ജു പ​ടു​ത കെ​ട്ടി മ​റ്റൊ​രു ക​ച്ച​വ​ട​ത്തി​നു ത​യാ​റാ​യി. ഇ​തോ​ടെ ചേ​ട്ട​നും അ​നു​ജ​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ട​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ചേ​ട്ട​ന്‍റെ പ​ടു​ത അ​നു​ജ​ൻ അ​ഴി​ച്ചു​മാ​റ്റി. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും സ​മാ​ധാ​നി​പ്പി​ച്ച​ത്.

അ​ങ്ങ​നെ​യി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ജ​യിം​സ് വ​രു​ന്പോ​ഴാ​ണ് ത​ന്‍റെ ക​ട​യ്ക്കു തീ​പി​ടി​ച്ചെ​ന്നു തോ​ന്നി​യ​ത്. ക​ട​യ്ക്കു​മു​ന്നി​ൽ ച​പ്പു​ച​വ​റു​ക​ൾ​ക്ക് ചേ​ട്ട​ൻ തീ​യി​ട്ട​താ​യി​രു​ന്നു. ക​ട​യ്ക്ക് തീ​പി​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സി​ലേ​ക്ക് വി​ളി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് പാ​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് ചേ​ട്ട​ന്‍റെ​യും അ​നുജ​ന്‍റെ​യും ഭി​ന്ന​ത​യാ​ണ് കാ​ര​ണ​മെ​ന്ന​റി​ഞ്ഞ​ത്. ഫ​യ​ർ​ഫോ​ഴ്സ് പോ​യ​ത് ക​ട​യ്ക്കു തീ​പി​ടി​ച്ച​താ​ണെ​ന്ന​റി​ഞ്ഞ് പി​ന്നാ​ലെ എ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​ൻ​മാ​ർ​ക്കും പ​ണി​കി​ട്ടി.

 

Related posts