കല്യാണത്തിനായി നാട്ടുകാരും വീട്ടുകാരും ഓഡിറ്റോറിയത്തിലെത്തി, വരന്‍ മാത്രം വന്നില്ല, കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് വരന്‍ മുങ്ങിയ കാര്യം, കാരണം കേട്ട് മൂക്കത്തു വിരല്‍ വച്ച് നാട്ടുകാര്‍

കല്യാണത്തിന്റെ തലേന്ന് വരനോ വധുവോ ഒളിച്ചോടുന്നത് ഇപ്പോള്‍ സാധാരണ സംഭവമാണ്. ഇവരില്‍ ആര്‍ക്കെങ്കിലും മറ്റു പ്രണയബന്ധമോ മറ്റോ ഉള്ളതാകാം ഇതിനു കാരണം. എന്നാല്‍ വിചിത്രമായ ഒരു കാരണം മൂലം വരന്‍ മുങ്ങിയ കഥയാണ് അങ്ങ് കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് വരുന്നത്. കോട്ടിടാന്‍ ഇഷ്ടമില്ലാത്ത യുവാവാണ് കല്യാണദിവസം രാവിലെ വീട്ടില്‍ നിന്നും ഒളിച്ചു പോയത്.

ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവാഹത്തിന് കോട്ട് ഇട്ടിരിക്കാന്‍ നാണക്കേടാണെന്ന് വരന്‍ രാവിലെ മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും നിസാരമായൊരു കാര്യത്തിന് വിവാഹം മുടക്കി വരന്‍ സ്ഥലം വിടുമെന്ന് കരുതിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. വരന്‍ നാടുവിട്ടതോടെ വിവാഹം മുടങ്ങി.

ക്ഷണം കിട്ടി എല്ലാവരും വിവാഹത്തിനായി ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴായിരുന്നു വരന്‍ മുങ്ങിയ വിവരം അറിയുന്നത്. എന്നാല്‍ വരന്‍ മുങ്ങാനുണ്ടായ കാരണമാണ് ഏവരെയും അതിശയപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന യുവതിയുടെ ബന്ധുവിന്റെയും കല്യാണം നടക്കുന്നുണ്ട്. വരനുവേണ്ടി ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.

Related posts