അവള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു, പക്ഷേ…! മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വിനെ സാ​മൂ​ഹി​ക വി​രു​ദ്ധര്‍ ചെയ്തത് ഇങ്ങനെ… ​

അ​ഞ്ച​ല്‍: ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു ഇ​റ​ച്ചി ക​ട​ത്തി.

കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം​മൈ​ല്‍ വാ​ര്‍​ഡി​ല്‍ ക​മ്പം​കോ​ട് അ​ഭി​ലാ​ഷ് ഭ​വ​നി​ല്‍ സ​ജി എ​ന്ന​യാ​ളു​ടെ നാ​ലു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ പ​ശു​വി​നെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷം ഇ​റ​ച്ചി ക​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഓ​യി​ല്‍​പാം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൃ​ഗ വേ​ട്ട സം​ഘ​മാ​ണ് എ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ശു​വി​ന്‍റെ ത​ല​യും ഉ​ട​ലും ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് സ​ജി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്ഥ​ല​ത്ത് എ​ത്തി​യ ഏ​രൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു കാ​ട്ടു​പ​ന്നി, മ​യി​ല്‍ അ​ട​ക്കം വ​ന്യ​മൃ​ഗ വേ​ട്ട സം​ഘം സ​ജീ​വ​മാ​ണ്.

ഇ​ത്ത​ര​ത്തി​ല്‍ വേ​ട്ട​യ്ക്ക് എ​ത്തു​ന്ന സം​ഘം വ​ന്യ​മൃ​ഗ​ങ്ങ​ളെ കി​ട്ടാ​തെ വ​രു​മ്പോ​ള്‍ ഇ​വി​ടെ മേ​യാ​ന്‍ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യെ വെ​ടി​വ​ച്ചും അ​ല്ലാ​തെ​യും ക​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.

ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​യ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി പ​രി​ക്കേ​റ്റി​രു​ന്നു.

സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും മൃ​ഗ​വേ​ട്ട​യും ത​കൃ​തി​യാ​യി ന​ട​ക്കു​മ്പോ​ള്‍ പോ​ലീ​സ്, വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

ഓ​യി​ല്‍​പാം അ​ധി​കൃ​ത​രും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ്, വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം എ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment