കുറവിലങ്ങാട്ട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു; അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോയി

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാവുംപുറത്ത് സിസ്റ്റർ സാവിയോ (66) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുറവിലങ്ങാട്-വൈക്കം റോഡിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സഹോദരി പുത്രിയെ കാണുന്നതിനായി കൊല്ലത്തേക്ക് പോകുവാനായി ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോകുകയും ചെയ്തു. റിട്ട. അധ്യാപികയാണ് സിസ്റ്റർ സാവിയോ.

Related posts