പ​ണി​യെ​ടു​ക്കാ​ൻ മ​ല​യാ​ളി​യേ​യും ബം​ഗാ​ളി​യേ​യും കി​ട്ടാ​നി​ല്ല; കു​ട്ട​നാ​ട്ടി​ല്‍ ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കീ​ട​നാ​ശി​നി ത​ളി​ക്ക​ൽ

എ​ട​ത്വ: തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ കു​ട്ട​നാ​ട്ടി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​ര്‍​ന്ന് ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കീ​ട-​ക​ള​നാ​ശി​നി ത​ളി​ക്ക​ല്‍ ആ​രം​ഭി​ച്ചു. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ മു​പ്പാ​യി​ക്കേ​രി മു​ട്ടും​പാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു ത​ളി​ക്ക​ല്‍ ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ സാ​മ്പ​ത്തി​ക ലാ​ഭം, സ​മ​യ​ലാ​ഭം നെ​ല്‍ ചെ​ടി​ക​ള്‍ ച​വു​ട്ടി ന​ശി​പ്പി​ക്കു​ന്ന​ത് വ​ഴി​യു​ള്ള ന​ഷ്ടം എ​ന്നി​വ ഇ​ല്ലാ​താ​കും. ഹെ​ലി ഡ്രോ​ണി​ന് പ​ത്ത് ലി​റ്റ​ര്‍ ചു​മ​ക്കാ​നു​ള്ള ക്ഷ​മ​ത​യു​ണ്ട്.

ഒ​രു ഏ​ക്ക​ര്‍ കൃ​ഷി​ക്ക് പ​ത്ത് ലി​റ്റ​റാ​ണ് ഹെ​ലി ഡ്രോ​ണി​ലൂ​ടെ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ക​ള​നാ​ശി​നി​ക​ളു​മാ​യി ഡ്രോ​ണ്‍ പ​റ​ന്നു​യ​ര്‍​ന്നാ​ല്‍ ഒ​രേ​ക്ക​ര്‍ കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​ന് 3 മി​നി​റ്റ് മു​ത​ല്‍ 5 മി​നി​റ്റ് വ​രെ​യാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​മ​യം. ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പ​ത്ത് ഏ​ക്ക​റി​ല​ധി​കം ക​ള​നാ​ശി​നി​ക​ള്‍ ത​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ച് വ​ന്‍ സ​മ​യ​ലാ​ഭ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഒ​രേ​ക്ക​ര്‍ കീ​ട-​ക​ള​നാ​ശി​നി​ക​ള്‍ പ്ര​യോ​ഗി​ക്കു​ന്ന​തി​ന് 600 രൂ​പ​യാ​ണ് വാ​ട​ക. മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​നു​ള്ള കൃ​ഷി​യി​ട​ത്തി​ന്‍റെ അ​തി​രു​ക​ള്‍ ഹെ​ലി ഡ്രോ​ണ്‍ റി​മോ​ട്ടി​ല്‍ ക്ര​മീ​ക​രി​ച്ചാ​ല്‍ ഒ​രേ അ​ള​വി​ല്‍ കൃ​ത്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര​തെ​റ്റാ​തെ ഉ​പ​യോ​ഗം ന​ട​ക്കും. ബാ​റ്റ​റി വ​ഴി​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം.

ഒ​ന്നി​ല​ധി​കം ബാ​റ്റ​റി​ക​ളും അ​വ റീ ​ചാ​ര്‍​ജ്ജ് ചെ​യ്യു​ന്ന​തി​ന് ജ​ന​റേ​റ്റ​ര്‍ സം​വി​ധാ​ന​വു​മൊ​ക്കെ​യാ​യി വാ​ഹ​ന​ത്തി​ലാ​ണ് സം​ഘം എ​ത്തു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്ത് എ​ത്തി ഡ്രോ​ണ്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ ചു​രു​ങ്ങി​യ​ത് 20 ഏ​ക്ക​ര്‍ കൃ​ഷി​യി​ട​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പ​ത്ത് ഏ​ക്ക​റി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന​ടി​ക്ക​ണ​മെ​ങ്കി​ല്‍ 3 തൊ​ഴി​ലാ​ളി​ക​ള്‍ ചു​രു​ങ്ങി​യ​ത് ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കും.

ഏ​ക്ക​റി​ന് 1100 രൂ​പ​യാ​ണ് മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​നു​ള്ള കൂ​ലി​. ഏ​ക്ക​റി​ന് 500 രൂ​പ എ​ന്ന നി​ല​യി​ല്‍ കൃ​ഷി​ച്ചെ​ല​വ് ഇ​തു​വ​ഴി കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ഓ​രോ പാ​ട​ശേ​ഖ​ര​ത്തിലും തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നി​രി​ക്കെ നാ​മ​മാ​ത്ര തൊ​ഴി​ലാ​ളി​ക​ളെ മാ​ത്ര​മാ​ണ് കൃ​ഷി​പ്പ​ണി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​ണ് ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​രു​ന്ന് ത​ളി​ക്ക​ൽ.

Related posts

Leave a Comment