വേ​ന​ൽ​മ​ഴ​യും ക​നാ​ൽ​വെ​ള്ള​വും ല​ഭി​ച്ചി​ല്ല; കു​ഴ​ൽ​കി​ണ​ർ​വെ​ള്ള​ത്തി​ൽ വി​ത്തു​പാ​കി ക​ർ​ഷ​ക​ൻ

ചി​റ്റൂ​ർ: വേ​ന​ൽ​മ​ഴ​യും ക​നാ​ൽ​വെ​ള്ള​വും ല​ഭി​ക്കാ​താ​യ​തോ​ടെ കു​ഴ​ൽ​കി​ണ​ർ വെ​ള്ള​ത്തി​ൽ ഞാ​റി​നു വി​ത്തു​പാ​കി ക​ർ​ഷ​ക​ൻ. ന​ല്ലേ​പ്പി​ള്ളി ന​രി​ച്ചി​റ പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ർ​ഷ​ക​നാ​ണ് 150 ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ള​ർ​ച്ച​യെ​ത്തു​ന്ന ഭ​ദ്ര ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്തു​പാ​കി​യ​ത്. ഒ​രു​മാ​സ​ത്തി​ന​കം ഞാ​റ് പ​റി​ച്ചു​ന​ട്ടാ​ൽ നാ​ലു​മാ​സ​ത്തി​ൽ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​വും.

വെ​ള്ള​നെ​ല്ല് കൃ​ഷി​യി​റ​ക്കി​യാ​ൽ സ​പ്ലൈ​കോ അ​ധി​കൃ​ത​ർ ക്വി​ന്‍റ​ലി​ന് ര​ണ്ടു​കി​ലോ കു​റ​യ്ക്കു​മെ​ന്ന​താ​ണ് മ​ട്ട​നെ​ല്ലി​നെ ആ​ശ്ര​യി​ക്കാ​ൻ കാ​ര​ണം. സ​മ​യോ​ചി​ത​മാ​യി കൃ​ഷി​യി​റ​ക്കി​യി​ല്ലെ​ങ്കി​ൽ കൊ​യ്ത്താ​വു​ന്ന സ​മ​യ​ത്ത് പ​ന്നി​കൂ​ട്ട​ശ​ല്യം കൂ​ടു​ത​ലാ​വും. അ​തു​കൊ​ണ്ടാ​ണ് കു​ഴ​ൽ​കി​ണ​ർ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് വി​ത്തു​പാ​കി​യ​തെ​ന്നു ക​ർ​ഷ​ക​ൻ പ​റ​യു​ന്നു.

Related posts

Leave a Comment