ഇ​രു​ച​ക്ര​വാ​ഹ​നങ്ങൾക്കു ഭീഷണിയായി മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ; അപകടം പതിവായിട്ടും നടപടിയെടുക്കാത്ത അധികൃതർക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ക​ഷ്ടി​ച്ച് ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

മ​ഴ പെ​യ്ത് വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കു​ഴി​യു​ണ്ടെ​ന്ന​റി​യാ​നാ​വാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. കു​ഴി​ക​ൾ പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​നും മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കു​ഴി രൂ​പ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ യാ​ത്ര​ക്കാ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധം ഒ​രു​പോ​ലെ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts