ചാത്തന്നൂരില്‍ സൂപ്പര്‍ എക്‌സ്പ്രസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം; അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി ടോമിന്‍ തച്ചങ്കരി

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം സൂ​പ്പ​ർ എ​ക്സ്പ്ര​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. മുപ്പതോളം പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല​ഗു​രു​ത​രം. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ടി​.പി സു​ഭാ​ഷ് (30), ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് മ​ല​യ​ണ്ണാ കു​പ്പാ​റ​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൽ​അ​സീ​സ് , ലോ​റി ഡ്രൈ​വ​ർ ചെ​ങ്കോ​ട്ട പു​ളി​യ​റ കേ​ശ​വ​പു​രം കോ​വി​ൽ​തെ​രു​വി​ൽ വീ​ട്ടി​ൽ ഗ​ണേ​ശ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 6.20നായിരുന്നു അ​പ​ക​ടം. എ​ക്സ്പ്ര​സ് ബ​സ് താ​മ​ര​ശേ​രി​യി​ൽ​നി​ന്ന് തി​രു​വന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ലോ​റി മൈ​ദ​യു​മാ​യി തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്നും കൊ​ല്ലം മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​നെ സൂ​പ്പ​ർ​എ​ക്സ്പ്ര​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് ലോ​റി​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി . ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സു​മെ​ത്തി ബ​സ് വെ​ട്ടി​പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

പ​രി​ക്കേ​റ്റ 21പേ​രെ കൊ​ട്ടി​യ​ത്തെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​ള്ള​വ​രെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​മ​ധ്യേ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ശ​ര​ണ്യ​യാ​ണ് മ​രി​ച്ച​ഗ​ണേ​ശി​ന്‍റെ ഭാ​ര്യ. മ​ക​ൾ പ്രീ​ജി.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് മ​ന്ത്രി​മാ​രാ​യ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ശ​ശീ​ന്ദ്ര​ൻ , സ്ഥ​ലം എം​എ​ൽ​എ ജ​യ​ലാ​ൽ, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ടോ​മി​ൻ ത​ച്ച​ങ്ക​രി തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ട​സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.

Related posts