കൊച്ചിയിൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വം; പോലീസ് രണ്ടുംകല്പിച്ച്


കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി ടാ​ക്‌​സി ഡ്രൈ​വ​റാ​യ യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്.

ഇ​ത്ത​രം മാ​ഫി​യ​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ല്‍ 9497980430 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും വി​വ​രം അ​റി​യി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു.

ചെ​റി​യ കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ല്‍ ചി​ല്ല​റ വി​ല്പ​ന​യ്ക്കു ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി പു​ത്ത​ന്‍​വേ​ലി​ക്ക​ര അ​ന്‍​വ​ര്‍ സാ​ദി​ഖ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ‌

കാ​ക്ക​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തു​ള്ള യു​വാ​ക്ക​ള്‍​ക്കാ​ണ് പ്ര​തി ല​ഹ​രി മ​രു​ന്ന് വി​റ്റി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​പൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം

ന​ര്‍​കോ​ട്ടി​ക് അ​സി. ക​മ്മീ​ഷ​ണ​ര്‍ ബി​ജി ജോ​ര്‍​ജ്, ഡാ​ന്‍​സാ​ഫ് എ​സ്ഐ ജോ​സ​ഫ് സാ​ജ​ന്‍, ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ന്‍, എ​എ​സ്ഐ ഹ​നീ​ഫ് ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment