ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​നു റി​​​​ക്കാ​​​​ർ​​​​ഡ്

ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ: സീ​​​​സ​​​​ണി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി പ്ലെ​​​​യിം​​​​ഗ് ഇ​​​​ല​​​​വ​​​​ണി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ പാ​​​​ട്രി​​​​ക് ഷി​​​​ക്കി​​​​ന്‍റെ ഹാ​​​​ട്രി​​​​ക്കി​​​​ൽ ജ​​​​ർ​​​​മ​​​​ൻ ബു​​​​ണ്ട​​​​സ് ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ ബ​​​​യേ​​​​ർ ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ 4-0ന് ​​​​ബോ​​​​ച്ചെ​​​​മി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ജ​​​​യ​​​​ത്തോ​​​​ടെ പു​​​​തി​​​​യൊ​​​​രു റി​​​​ക്കാ​​​​ർ​​​​ഡും കു​​​​റി​​​​ച്ചാ​​​​ണു സാ​​​​ബി അ​​​​ലോ​​​​സൊ​​​​യു​​​​ടെ ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​​​സീ​​​​സ​​​​ണി​​​​ൽ തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​തെ​​​​യു​​​​ള്ള 25-ാമ​​​​ത്തെ മ​​​​ത്സ​​​​ര​​​​മാ​​​​ണ് അ​​​​ലോ​​​​ൻ​​​​സോ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 1982-83 സീ​​​​സ​​​​ണി​​​​ൽ ഹാം​​​​ബ​​​​ർ​​​​ഗ് നേ​​​​ടി​​​​യ 24 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണു ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ ത​​​​ക​​​​ർ​​​​ത്ത​​​​ത്. ഈ ​​​​സീ​​​​സ​​​​ണി​​​​ൽ ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ന് 22 ജ​​​​യ​​​​വും മൂ​​​​ന്നു സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​ണു​​ള്ള​​ത്.

ലീ​​​​ഗി​​​​ൽ 16 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ 13 ജ​​​​യ​​​​വും മൂ​​​​ന്നു സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി 42 പോ​​​​യി​​​​ന്‍റു​​​​ള്ള ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.

ജ​​​​യ​​​​ത്തോ​​​​ടെ ബ​​​​യേ​​​​ണ്‍

ബ​​​​യേ​​​​ണ്‍ മ്യൂണിക് 2-1നു ​​​​വൂ​​​​ൾ​​​​വ്സ്ബ​​​​ർ​​​​ഗി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 15 ക​​​​ളി​​​​യി​​​​ൽ 38 പോ​​​​യി​​​​ന്‍റു​​​​ള്ള ബ​​​​യേ​​​​ണ്‍ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ഈ ​​​​മ​​​​ത്സ​​​​ര​​​​ത്തോ​​​​ടെ ബു​​​​ണ്ട​​​​സ് ലി​​​​ഗ​​​​യി​​​​ൽ ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. ഇ​​​​നി ജ​​​​നു​​​​വ​​​​രി 13ന് ​​​​അ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷ​​​​മു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കും.

Related posts

Leave a Comment