ട്രം​പി​ന് നൊ​ബേ​ൽ സ​മ്മാ​നം കൈ​മാ​റി മ​ച്ചാ​ഡോ: വെ​ന​സ്വേ​ല​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ട്രം​പി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ

വാ​ഷിം​ഗ്ട​ൺ: വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വും നൊ​ബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​രി​യ കോ​റി​ന മ​ച്ചാ​ഡോ ത​നി​ക്കു ല​ഭി​ച്ച നൊ​ബേ​ൽ മെ​ഡ​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു കൈ​മാ​റി. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ച്ചാ​ഡോ ത​ന്‍റെ പു​ര​സ്കാ​രം ട്രം​പി​ന് സ​മ്മാ​നി​ച്ച​ത്.

വെ​ന​സ്വേ​ല​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി സം​ബ​ന്ധി​ച്ച് ട്രം​പും മ​ച്ചാ​ഡോ​യും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ടെ​യാ​ണു സം​ഭ​വം. താ​ൻ ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പു​ര​സ്കാ​രം ന​ൽ​കി​യ​തി​നു മ​ച്ചാ​ഡോ​യെ ട്രം​പ് പ്ര​ശം​സി​ച്ചു: “മ​ച്ചാ​ഡോ വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ വ​നി​ത​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ പ്ര​വൃ​ത്തി​യാ​ണ് ഈ ​നീ​ക്കം’- ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

മ​ച്ചാ​ഡോ ന​ൽ​കി​യ മെ​ഡ​ൽ കൈ​വ​ശം വ​യ്ക്കാ​നാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. നൊ​ബേ​ൽ സ​മ്മാ​നം മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​നു​വാ​ദ​മി​ല്ലെ​ന്ന് നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ത​ന്നെ മ​ച്ചാ​ഡോ​യു​ടെ ഈ ​നീ​ക്കം പ്ര​തീ​കാ​ത്മ​കം മാ​ത്ര​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും, വെ​ന​സ്വേ​ല​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ട്രം​പി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള മ​ച്ചാ​ഡോ​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ത്തി​ന് ട്രം​പ് ന​ൽ​കു​ന്ന പി​ന്തു​ണ​യി​ൽ നേ​ര​ത്തെ സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. മ​ച്ചാ​ഡോ​യ്ക്ക് രാ​ജ്യ​ത്തി​നു​ള്ളി​ൽ മ​തി​യാ​യ പി​ന്തു​ണ​യി​ല്ലെ​ന്ന് ട്രം​പ് മു​ൻ​പ് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് താ​ൻ മെ​ഡ​ൽ ന​ൽ​കി​യ​തെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മ​ച്ചാ​ഡോ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യി​ൽ ക​ഴി​ഞ്ഞ പ​തി​നൊ​ന്നു മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ച്ചാ​ഡോ, അ​ടു​ത്തി​ടെ​യാ​ണ് നോ​ർ​വേ​യി​ൽ പോ​യി നൊ​ബേ​ൽ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​വ​ർ വാ​ഷിം​ഗ്ട​ണി​ലെ​ത്തി ട്രം​പി​നെ ക​ണ്ട​ത്.

Related posts

Leave a Comment