ദ​രി​ദ്ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കു​ടും​ബ​ത്തി​ന് മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും വീ​ടി​ല്ല

ച​പ്പാ​ര​പ്പ​ട​വ്: അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടി​ന് ശി​പാ​ർ​ശ ന​ല്കി മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും വീ​ട് ന​ല്കാ​തെ അ​ധി​കൃ​ത​ർ. വാ​യാ​ട്ടു​പ​റ​ന്പി​ലെ ചെ​ല്ല​പ്പ​ൻ ഒ​റ്റ​പ്ലാ​ക്ക​ലും കു​ടും​ബ​വു​മാ​ണ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്.

ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഇ​നി എ​ങ്ങ​നെ ക​ഴി​യും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​പാ​വ​പ്പെ​ട്ട കു​ടും​ബം. ഇ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പു​തി​യ വീ​ട് ആ​വ​ശ്യ​മാ​ണ് എ​ന്ന റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ക​രാ​ർ ഒ​പ്പു​വ​യ്പി​ക്കു​ക​യും ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 80,000 രൂ​പ സ​ഹാ​യ​മാ​യി ന​ല്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ്ഥ​ല​ത്ത് ത​റ​കെ​ട്ടി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും കു​റ​ച്ച് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച് സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ അ​ന്തി​മ പ​ട്ടി​ക​യി​ൽ ചെ​ല്ല​പ്പ​ൻ കു​ടും​ബ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് പ​രാ​തി ന​ൽ​കു​ക​യും പു​ന:​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ കു​ടും​ബ​ത്തി​ന്റെ പേ​ര് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും തു​ട​ർ ന​ട​പ​ടി ഇ​ല്ലാ​താ​യ​തോ​ടെ കു​ടും​ബം താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഇ​തി​നെ​തി​രേ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​ങ്ങി​ട്ടു​ണ്ട്.

Related posts

Leave a Comment