വാ​യ്പ അ​ട​ച്ചു​തീ​ര്‍​ത്ത​താ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​ല്ല: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍

കോ​ട്ട​യം: കാ​ര്‍ ഈ​ടു​വെ​ച്ച് എ​ടു​ത്ത വാ​യ്പ അ​ട​ച്ചു​തീ​ര്‍​ത്തി​ട്ടും വാ​യ്പ അ​ട​ച്ച​താ​യു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (നോ ​ലോ​ണ്‍ ക്ലോ​ഷ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്) ന​ല്‍​കാ​ത്ത ധ​ന​കാ​ര്യ സ്ഥാ​പ​നം ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യും കോ​ട​തി​ച്ചെ​ല​വി​ന​ത്തി​ല്‍ അ​യ്യാ​യി​രം രൂ​പ​യും ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

ദേ​വ​ലോ​കം ത്രീ ​എ അ​സ​റ്റ് പി​ക്കാ​സോ പാ​ല​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ബി​വി​ന്‍ ബാ​ബു കൊ​ച്ചി എം​ജി റോ​ഡി​ലു​ള്ള മു​ത്തൂ​റ്റ് ക്യാ​പി​റ്റ​ല്‍ സ​ര്‍​വീ​സ് ലി​മി​റ്റ​ഡി​നെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി. 2024ല്‍ ​ആ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ല്‍ വാ​ഹ​നം ഈ​ട് ന​ല്‍​കി ബി​വി​ന്‍ ബാ​ബു 14,14,290 രൂ​പ വാ​യ്പ​യാ​യി എ​ടു​ത്ത​ത്.

പ​ലി​ശ​സ​ഹി​തം 60 തു​ല്യ​ത​വ​ണ​ക​ളാ​യി അ​ട​യ്ക്ക​ണ​മെ​ന്നും ര​ണ്ടു​ത​വ​ണ​യി​ല്‍ കൂ​ടു​ത​ല്‍ മു​ട​ക്കം വ​രു​ത്തി​യാ​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ക്കു​മെ​ന്നും ബാ​ല​ന്‍​സ് തു​ക ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​യ്ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വ്യ​വ​സ്ഥ. 2025 ജ​നു​വ​രി​ക്കു​ശേ​ഷം ര​ണ്ട് ത​വ​ണ മു​ട​ക്കം വ​ന്നു. തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഒ​രു സം​ഘം കാ​ര്‍ ത​ട​ഞ്ഞ​തി​നേ​ത്തു​ട​ര്‍​ന്ന് ബി​വി​ന്‍ തു​ക സം​ഘ​ടി​പ്പി​ച്ച് ബാ​ക്കി തു​ക മു​ഴു​വ​ന്‍ അ​ട​ച്ച​തോ​ടെ കാ​ര്‍​വി​ട്ടു​ന​ല്‍​കി.

എ​ന്നാ​ല്‍ പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ട്ടും നോ ​ലോ​ണ്‍ ക്ലോ​ഷ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​ല്ലെ​ന്നു കാ​ട്ടി​യാ​ണ് ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി​ക്കാ​ര​ന്‍ അ​ട​ച്ച തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക എ​തി​ര്‍​ക​ക്ഷി​ക്ക് ന​ല്‍​കാ​നു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ന്‍ പ​റ്റി​യി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യ ക​മ്മീ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തു​മൂ​ലം വാ​ഹ​ന​ത്തി​ന്റെ പേ​രി​ലു​ള്ള ഹൈ​പ്പോ​തി​ക്കേ​ഷ​ന്‍ ഒ​ഴി​വാ​കാ​ത്ത​ത് എ​തി​ര്‍​ക​ക്ഷി​യു​ടെ സേ​വ​ന ന്യൂ​ന​ത​യാ​യി ക​ണ്ടെ​ത്തി.

Related posts

Leave a Comment