വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പിച്ച് 10 ല​ക്ഷം തട്ടിയെടുത്തു

കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ടി​ക്കൈ ആ​ല​യി​ൽ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ​യാ​ണ് (42) അ​മ്പ​ല​ത്ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ, മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യു​മാ​യി ശ്രീ​ജി​ത്ത് ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

യു​വ​തി​യു​ടെ പേ​രി​ൽ മ​ല​യോ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന വീ​ടും സ്ഥ​ല​വും ശ്രീ​ജി​ത്ത് നി​ർ​ബ​ന്ധി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി. തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്ത് ചെ​റി​യൊ​രു വീ​ടും സ്ഥ​ല​വും വാ​ങ്ങി. വീ​ടും സ്ഥ​ല​വും വാ​ങ്ങി​യ ശേ​ഷം ബാ​ക്കി വ​ന്ന തു​ക ശ്രീ​ജി​ത്ത് കൈ​ക്ക​ലാ​ക്കി. കൂ​ടാ​തെ പു​തി​യ​താ​യി വാ​ങ്ങി​യ വീ​ടും സ്ഥ​ല​വും പ​ണ​യം വ​ച്ചും പ​ണം ത​ട്ടി. പി​ന്നീ​ട് ശ്രീ​ജി​ത്ത് യു​വ​തി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ നി​ന്ന് ഒ​ഴി​യു​ക​യാ​യി​രു​ന്നു.

വി​വാ​ഹി​ത​നാ​യ ശ്രീ​ജി​ത്ത് ഈ ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. മു​ൻ​പും ഇ​യാ​ൾ വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി ക​ഴി​യു​ന്ന സ്ത്രീ​ക​ളെ സ​മീ​പി​ച്ച് ബ​ന്ധം സ്ഥാ​പി​ച്ച് പ​ണം ത​ട്ടി​യ​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹം ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ പ​ര​പ്പ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​മാ​യി ശ്രീ​ജി​ത്ത് എ​ത്തി​യി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

Related posts

Leave a Comment