ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം പ​ണി​ക്കു പോ​കു​ന്നി​ല്ല! റേ​ഷ​ൻ വാ​ങ്ങാ​ൻ 45 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ദ​മ്പതി​ക​ൾ; സ​ഹാ​യ​വു​മാ​യി പോ​ലീ​സ്

മു​ട്ടം: റേ​ഷ​ൻ വാ​ങ്ങാ​നാ​യി 45 കി​ലോ​മീ​റ്റ​ർ ന​ട​ന്ന ദ​ന്പ​തി​മാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി മു​ട്ടം പോ​ലീ​സ്. മൂ​ന്നി​ല​വി​ലു​ള്ള റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വാ​ങ്ങാ​ൻ ഏ​ഴ​ല്ലൂ​രി​ൽ നി​ന്നാ​ണ് മൂ​ന്നി​ല​വ് പ​ല​ക​ചാ​രി​ക്ക​ൽ വി​ൻ​സെ​ന്‍റും ഭാ​ര്യ ജോ​ഷ്നി​യും മു​ട്ടം​വ​ഴി ന​ട​ന്ന​ത്.

ഏ​ഴ​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ചെ​യ്ത് ഇ​വി​ടെ​ത​ന്നെ​യു​ള്ള ഷെ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് വി​ൻ​സെ​ന്‍റും ജോ​ഷ്ന​യും. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം പ​ണി​ക്കു പോ​കു​ന്നി​ല്ല.

ഇ​വ​രു​ടെ റേ​ഷ​ൻ കാ​ർ​ഡ് സ്വ​ദേ​ശ​മാ​യ മൂ​ന്നി​ല​വി​ലാ​ണ്. വാ​ട​ക​ഷെ​ഡി​ൽ അ​രി​യും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും തീ​ർ​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​യി മൂ​ന്നി​ല​വി​ലെ റേ​ഷ​ൻ ക​ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ട്ടം എ​സ്ഐ ബൈ​ജു പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

സൗ​ജ​ന്യ റേ​ഷ​ൻ കി​റ്റ് വാ​ങ്ങാ​നാ​യി മൂ​ന്നി​ല​വി​ന് പോ​വു​ക​യാ​ണെ​ന്ന വി​വ​രം ഇ​വ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി അ​വ​ശ​രാ​യി​രു​ന്നു ഇ​രു​വ​രും.

ഇ​വ​രു​ടെ അ​വ​സ്ഥ​ക​ണ്ട് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ടു​ത്ത ക​ട​യി​ൽ​നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ങ്ങി​ന​ൽ​കി. കൂ​ടാ​തെ ഇ​വ​ർ പ​ണി​യെ​ടു​ക്കു​ന്ന സ്ഥ​ല ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​രു​വ​രെ​യും ഏ​ഴ​ല്ലൂ​രി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment