ഒന്നേകാല്‍ ലക്ഷം രൂപയും മൊബൈലും പ്ലാസ്റ്റിക് കവറിലാക്കി ഹോട്ടലിലെ അലമാരയില്‍ വെച്ചു പൂട്ടി; പ്രളയത്തില്‍ ഹോട്ടല്‍ തന്നെ ഒലിച്ചു പോയി; ഒടുവില്‍ ഏഴു മാസത്തിനു ശേഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയതിങ്ങനെ…

ഉരുള്‍പൊട്ടലില്‍ നഷ്ടമായ വസ്തുക്കള്‍ ഏഴു മാസത്തിനു ശേഷം തിരിച്ചു കി്ട്ടുന്നതിനെ അദ്ഭുതം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍.

1,30,000 രൂപയും മൊബൈല്‍ ഫോണും രേഖകളും അടക്കമുള്ള വസ്തുക്കളാണ് ദൈവം തിരികെ നല്‍കിയതുപോലെ ഉടമസ്ഥന് കിട്ടിയത്.

പാതാറിലെ ചരിവുപറമ്പില്‍ നസീറിന്റെ പണവും ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുമാണ് കിട്ടിയത്.

രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട് നന്നാക്കുമ്പോഴാണ് ഇവ ലഭിച്ചത്. പാതാറില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിയതാണ് നസീര്‍.

പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചു. എന്നാല്‍ പ്രളയത്തില്‍ ഹോട്ടലിലെ അലമാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു.

ഒടുവില്‍ അടുത്തിടെ ഹോട്ടല്‍ നിന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോള്‍ നഷ്ടമായ വസ്തുക്കളെല്ലാം തിരികെ ലഭിക്കുകയായിരുന്നു.

ആച്ചക്കോട്ടില്‍ ഉണ്ണിക്കാണ് ഇത് കിട്ടിയത്. ആധാര്‍ കാര്‍ഡില്‍ നിന്നു ആളെ മനസിലാക്കിയ ഉണ്ണി പണവും ഫോണും രേഖകളും നസീറിനെ കണ്ട് നല്‍കുകയായിരുന്നു.

Related posts

Leave a Comment