പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു! വി​ദ്യാ​ര്‍​ഥി​നി​യെ യു​വാ​വ് വീ​ട്ടി​ല്‍ ക​യ​റി മ​ർ​ദി​ച്ചു; സംഭവം വൈപ്പിനില്‍

വൈ​പ്പി​ന്‍ : പ്ര​ണ​യ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച 19 കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ 22 കാ​ര​നാ​യ യു​വാ​വ് വീ​ട്ടി​ല്‍ ക​റി മ​ര്‍​ദി​ച്ചെ​ന്നു പ​രാ​തി. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ് യു​വാ​വ് എ​ത്തി​യ​ത്.

കോ​ളിം​ഗ് ബെ​ല്‍ അ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി വാ​തി​ല്‍ തു​റ​ന്ന ഉ​ട​നെ ക​യ​റി​പ്പി​ടി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട​ത്രേ.

ഇ​തേ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ഞാ​റ​ക്ക​ല്‍ സ​ര്‍​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഓ​ച്ച​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടും വി​ട്ടു​ക​ള​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

മാ​ത്ര​മ​ല്ല ഇ​ത് സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മൊ​ഴി​യെ​ടു​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞ​താ​യും വീ​ട്ടു​കാ​ര്‍ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു.

Related posts

Leave a Comment