കു​ടി​യ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ​വാ​ര്‍​ത്ത ! വി​ല കു​റ​ഞ്ഞ ബ്രാ​ന്‍​ഡു​ക​ള്‍ ബി​വ​റേ​ജ​സി​ല്‍ തി​രി​ച്ചെ​ത്തു​ന്നു…

സം​സ്ഥാ​ന​ത്ത് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഔ​ട്ട്ലെ​റ്റു​ക​ളി​ല്‍ വി​ല കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നേ​രി​ട്ട ക്ഷാ​മം അ​വ​സാ​നി​ക്കു​ന്നു.

ഡി​സ്റ്റി​ല​റി ഉ​ട​മ​ക​ള്‍ നി​സ്സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ വി​ല കു​റ​ഞ്ഞ ബ്രാ​ന്‍​ഡു​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

വി​റ്റു​വ​ര​വു നി​കു​തി (ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്സ്) എ​ടു​ത്തു​ക​ള​യാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഡി​സ്റ്റി​ല​റി ഉ​ട​മ​ക​ള്‍ നി​സ്സ​ഹ​ക​ര​ണ സ​മ​ര​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​ത്.

സം​സ്ഥാ​ന​ത്തെ ഡി​സ്റ്റി​ല​റി​ക​ളി​ല്‍​നി​ന്നു മാ​ത്രം പി​രി​ക്കു​ന്ന അ​ഞ്ചു ശ​ത​മാ​നം നി​കു​തി​യാ​ണ് ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്സ്. ഇ​തു വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​ണ് ഡി​സ്റ്റി​ല​റി ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.

ടേ​ണ്‍ ഓ​വ​ര്‍ ടാ​ക്സ് പി​ന്‍​വ​ലി​ച്ചു​കൊ​ണ്ട് അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ദ്യ​ത്തി​ന് ഒ​രേ നി​കു​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ഡി​സ്റ്റി​ല​റി​ക​ള്‍ നി​സ്സ​ഹ​ക​ര​ണ സ​മ​രം തു​ട​ങ്ങി​യ​തോ​ടെ ഏ​താ​നും ആ​ഴ്ച​യാ​യി ഔ​ട്ട്ലെ​റ്റു​ക​ളി​ല്‍ വി​ല കു​റ​ഞ്ഞ മ​ദ്യം കി​ട്ടാ​നി​ല്ലാ​യി​രു​ന്നു.

ഇ​തു​മൂ​ലം മി​ക്ക ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും വ​രു​മാ​ന​ത്തി​ലും കു​റ​വു​വ​ന്നി​രു​ന്നു. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വി​ല കു​റ​ഞ്ഞ ബ്രാ​ന്‍​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്താ​ക്കും എ​ന്നാ​യി​രു​ന്നു ഡി​സ്്റ്റി​ല​റി ഉ​ട​മ​ക​ളു​ടെ മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment