കൊച്ചി പഴയ കൊച്ചിയല്ല! 15 മണിക്കൂര്‍ വരെ വീര്യം നിലനില്‍ക്കും; യുവാക്കള്‍ക്കു പ്രീയം എല്‍എസ്ഡിയോട്; കൊച്ചിയിലേക്കെത്തുന്നത് ലക്ഷങ്ങളുടെ ലഹരിമരുന്നുകള്‍

LSD2കൊ​ച്ചി: ഗോ​വ​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കെ​ത്തു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ല​ഹ​രി മ​രു​ന്നു​ക​ള്‍. എ​ല്‍​എ​സ്ഡി(​ലൈ​സ​ര്‍​ജി​ക് ആ​സി​ഡ് ഡൈ​ഈ​ഥ​നൈ​ല്‍ അ​മൈ​ഡ്) സ്റ്റാം​പു​ക​ള്‍​ക്കാ​ണ് യു​വാ​ക്ക​ള്‍​ക്കി​യി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി വ​രു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ചാ​ല്‍ 15 മ​ണി​ക്കൂ​ര്‍ വ​രെ വീ​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് മ​ദ്യ​വും ക​ഞ്ചാ​വി​നും പ​ക​രം എ​ല്‍​എ​സ്ഡി ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലിന്‍റെ‌ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ര​ണ്ടു യു​വാ​ക്ക​ളി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത് അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന എ​ല്‍​എ​സ്ഡി സ്റ്റാം​പു​ക​ളാ​ണ്. ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​രി​ക്കി​ന്‍​മൂ​ട്ടി​ല്‍ ജോ ​ആ​ന്‍റെണി ജോ​സ് (25 ), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി പാ​റ​ക്ക​ല്‍ ക്രി​സ്റ്റി മാ​ത്യു (24 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും ആ​വ​ശ്യ​ക്കാ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​ല്‍​എ​സ്ഡി സ്റ്റാം​പു​ക​ള്‍ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പോ​ലീ​സ് വ​ല​യി​ലാ​യ​ത്. ക്രി​സ്റ്റി കൊ​ച്ചി​യി​ല്‍ സി​എ വി​ദ്യാ​ര്‍​ഥി​യാ​ണ്.

കോ​ള​ജു​ക​ള്‍ വിദ്യാർഥികൾ, ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍, ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ എന്നിവർക്കു ന​ല്‍​കാ​നാ​ണ്ഗോ​വ​യി​ല്‍ നി​ന്നു എ​ല്‍​എ​സ്ഡി എ​ത്തി​ച്ച​തെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഗോ​വ​യി​ല്‍​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു സ്ഥി​രം ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന സം​ഘം നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഗോ​വ വ​ഴി കൊ​ച്ചി​യി​ലെ​ത്തു​ന്ന മം​ഗ​ള എ​ക്‌​സ്പ്ര​സി​ല്‍ ഇ​വ​ര്‍ ക​യ​റി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നു ഈ ​ട്രെ​യി​നി​ല്‍ ക​യ​റി​യി​രു​ന്നു.

എ​ന്നാ​ല്‍, പോ​ലീ​സ് വ​ള​ഞ്ഞെ​ന്ന സം​ശ​യം തോ​ന്നി​യ യു​വാ​ക്ക​ള്‍ ആ​ലു​വ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ എ​ത്തു​ന്ന​തി​നു മു​ന്‍​പ് ട്രെ​യി​നിന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​പ്പോ​ള്‍ ചാ​ടി​യി​റ​ങ്ങി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്നു മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​നൊ​ടു​വി​ല്‍ തൃ​ക്കാ​ക്ക​ര കു​സാ​റ്റ് റോ​ഡി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ല്‍ സ​ലാം, എ​സ്‌​ഐ ഗോ​പ​കു​മാ​ര്‍,തൃ​ക്കാ​ക്ക​ര എ​സ്.​ഐ ഷാ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts