കാ​ര​ണം എ​ന്ത്? അ​മേ​രി​ക്ക​യി​ൽ വി​ൽ​പ​ന​യ്ക്കു വ​ച്ച രണ്ടര ഏക്കറിലുള്ള ആ​ഡം​ബ​ര​ഭ​വ​നം ക​ണ്ട് ആ​ളു​ക​ൾ ഭ​യ​ന്നോ​ടു​ന്നു


യു​എ​സ്: അ​മേ​രി​ക്ക​യി​ൽ ആ​ഡം​ബ​ര​പൂ​ർ​വം പ​ണി​ത ഒ​രു വീ​ട് വി​ൽ​പ​ന​യ്ക്കു വ​ച്ചി​രി​ക്കു​ന്നു. അ​ടി​സ്ഥാ​ന വി​ല ഒ​രു കോ​ടി രൂ​പ.

പ​ര​സ്യം ക​ണ്ടു വീ​ട് ആ​വ​ശ്യ​മു​ള്ള നി​ര​വ​ധി​പ്പേ​ർ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വ​രു​ന്ന​വ​ർ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​ണ്. വീ​ടി​ന്‍റെ വി​ല​യോ, സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വോ ഒ​ന്നു​മ​ല്ല പ്ര​ശ്നം. വീ​ടു ക​ണ്ടു ഭ​യ​ന്നി​ട്ടാ​ണ് മി​ക്ക​വ​രും സ്ഥ​ലം​വി​ടു​ന്ന​ത്.

വീ​ടി​ന്‍റെ പേ​രും നി​ർ​മാ​ണ​രീ​തി​യു​മാ​ണ് ആ​ളു​ക​ളെ വി​ര​ട്ടു​ന്ന​ത്. ‘ഹൗ​സ് ഓ​ഫ് ടെ​റ​ർ​സ്’ (ഭീ​ക​ര​ത​യു​ടെ ഭ​വ​നം) എ​ന്നാ​ണ് വീ​ടി​നി​ട്ടി​രി​ക്കു​ന്ന പേ​ര്. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് വീ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പു​റ​ത്തു​നി​ന്ന് ഒ​രാ​ൾ വ​രു​ന്പോ​ൾ ആ​ദ്യം ക​യ​റി​ച്ചെ​ല്ലു​ന്ന​ത് ശ​വ​പ്പ​റ​മ്പി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ഒ​രു പൂ​ന്തോ​ട്ട​ത്തി​ലേ​ക്കാ​ണ്. വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി​യാ​ൽ ച​ങ്കി​ടി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണു മു​റി​ക​ളി​ൽ. മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നു തൂ​ങ്ങി​യാ​ടു​ന്ന അ​സ്ഥി​കൂ​ട​ങ്ങ​ളും ത​ല​യോ​ട്ടി​ക​ളും.

ശ​വ​പ്പെ​ട്ടി വ​രെ ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​നു​ള്ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.അ​ടു​ക്ക​ള​യു​ടെ ഭാ​ഗ​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​തു ത​ല​യോ​ട്ടി​ക​ൾ​കൊ​ണ്ടാ​ണ്.

ശൂ​ന്യ​മാ​യ ഒ​രു സ്കൂ​ൾ ബ​സും ഒ​രു ശ​വ​ശ​രീ​ര​ത്തി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ഗ​വേ​ഷ​ക​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ​യും വീ​ടി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ട്.

ഹോ​ളി​വു​ഡ് ഹൊ​റ​ർ ഐ​ക്ക​ണു​ക​ളാ​യ മൈ​ക്ക​ൽ മി​യേ​ഴ്സി​ന്‍റെ​യും ജേ​സ​ൺ വൂ​ർ​ഹീ​സി​ന്‍റെ​യും മു​ഖം​മൂ​ടി​ക​ൾ ചു​വ​രു​ക​ളി​ൽ ഭം​ഗി​ക്കാ​യി തൂ​ക്കി​യി​രി​ക്കു​ന്നു. വീ​ട്ടി​ൽ മൂ​ന്നു കി​ട​പ്പു​മു​റി​ക​ളു​ണ്ട്. അ​വി​ടെ​യും പേ​ടി​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​ക​ളാ​ണ്.

വീ​ട് കാ​ണു​ന്പോ​ൾ പ്രേ​ത​ഭ​വ​ന​മാ​യി​ട്ടാ​ണു തോ​ന്നു​ന്ന​തെ​ന്നും പേ​ടി​യും നെ​ഗ​റ്റീ​വ് ഫീ​ലു​മാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും വീ​ട് സ​ന്ദ​ർ​ശി​ച്ച​വ​ർ പ​റ​യു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ ആ​രും ഈ ​വീ​ട് വാ​ങ്ങാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ ബി​ഗ് ക​ൺ​ട്രി റി​യ​ൽ എ​സ്റ്റേ​റ്റ് ലി​സ്‌​റ്റിം​ഗി​ലാ​ണ് വീ​ടി​ന്‍റെ വി​ൽ​പ​ന പ​ര​സ്യം വ​ന്ന​തെ​ന്നു ദ ​മി​റ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Related posts

Leave a Comment