ഓ​ർ​ക്കു​ക…! ഇ​വ​രും മ​നു​ഷ്യ​രാ​ണ്..!  മാ​ടാ​യി പ​ഞ്ചാ​യ​ത്തി​നു ത​ങ്ങ​ളെ വേ​ണ്ട; കരയിലും വെള്ളത്തിലുമായുള്ള ജീവിതത്തിന്‍റെ ദുരതത്തിന്  കളക്ടർ സാറിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ

മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ർ​ഡി​ൽ വ​രു​ന്ന സ്ഥലമാണിത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ദു​രി​തം ത​ന്നെ​യാ​ണ്. ഈ ​വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി​യോ​ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടും നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​വെ​ള്ള​ക്കെ​ട്ടി​ൽ ജീ​വി​ക്കു​ന്ന​വ​രെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

വെ​ങ്ങ​ര പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം മ​ഞ്ഞേ​രി റോ​ഡ് ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടു​മൂ​ല​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഈ ​ദു​രി​തം. വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ കി​ണ​ർ​വെ​ള്ളം പോ​ലും മ​ലി​ന​മാ​യി. സ​മീ​പ​ത്തെ റോ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി. ​ഫൗ​സി​യ, വി. ​മ​റി​യം, ഫാ​ത്തി​മ ക​രീം, മാ​ളി​യേ​ക്ക​ൽ സു​ബൈ​ദ, സി.​കെ. കു​ഞ്ഞാ​യി​ശു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ​ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​നി ക​ള​ക്‌​ട​റി​ലാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

Related posts