വ്യാജവാറ്റുകാരെപ്പോലെ, വ്യാജ കുറിപ്പടിയും വരാൻ സാധ്യത; ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ സീ​ൽ വേ​ണം; മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രെ തി​രി​ച്ച​യ​ച്ച് എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ കൊ​ണ്ടു​വ​രു​ന്ന ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ സീ​ൽ വേ​ണ​മെ​ന്ന് എ​ക്സൈ​സ്. സീ​ൽ പ​തി​ക്കാ​തെ കു​റി​പ്പ​ടി കൊ​ണ്ടു​വ​ന്ന വ​രെ എ​ക്സൈ​സ് മ​ട​ക്കി അ​യ​ച്ചു.

ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത് സ്വ​ന്ത​മാ​യി പ​ല​രും കു​റി​പ്പ​ടി എ​ഴു​താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചേ മ​ദ്യം ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് മ​ദ്യം കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യോ​ടെ മ​ദ്യം ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യ​ട​ക്കം രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment