പരസ്യ മദ്യപാനവും വിൽപനയും; വഴിനടക്കാനാവാതെ പൊറുതിമുട്ടി സത്രീകൾ;  ഒടുവിൽ  സ്ത്രീകൾ സംഘടിച്ച് പരാതിയുമായി പോലീസ് സ്റ്റേഷനിൽ


നാ​ദാ​പു​രം: പ​ര​സ്യ​മാ​യ മ​ദ്യ​വി​ല്പ​ന​യും മ​ദ്യ​പ സം​ഘ​ങ്ങ​ളെ​യും കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ​തോ​ടെ പ​രാ​തി​യു​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ വ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ . വാ​ണി​മേ​ല്‍ മ​ഠ​ത്തി​ല്‍ മു​ക്കി​ലെ സ്ത്രീ​ക​ളാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി ദു​ര​നു​ഭ​വ​ങ്ങ​ളു​ടെ ക​ഥ പോ​ലീ​സി​ന് മു​ന്നി​ല്‍ കെ​ട്ട​ഴി​ച്ച​ത്.

വ​ള​യം ടൗ​ണി​ലൂ​ടെ​ ക​ര​ഞ്ഞു കൊ​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങി​യ യു​വ​തി​ക​ള​ട​ക്ക​മു​ള്ള​വ​രെ ക​ണ്ട് നാ​ട്ടു​കാ​രും അ​മ്പ​ര​ന്നു.​ പ്ര​ദേ​ശ​ത്തെ മ​ദ്യ​വി​ല്പ​ന​ക്കാ​രാ​യ ചി​ല യു​വാ​ക്ക​ളെ കു​റി​ച്ചാ​യി​രു​ന്നു പ​രാ​തി​ക​ളേ​റെ​യും. രാവും പകലു​മി​ല്ലാ​തെ പ്ര​ദേ​ശ​ത്ത് മ​ദ്യ​വി​ല്പ​ന ത​കൃ​തി​യാ​ണെ​ന്ന് സ്ത്രീ​ക​ള്‍ പ​രാ​തി പെ​ട്ടു.

പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​ത്തി​ന് ചി​ല​ര്‍ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്കു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. പോ​ലീ​സോഎ​ക്‌​സൈ​സോ ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.​മ​ദ്യ ല​ഹ​രി​യി​ല്‍ വീ​ട്ടു​കാ​രെ​യും കാ​ല്‍ ന​ട യാ​ത്ര​ക്കാ​രെ​യും അ​സം​ഭ്യം പ​റ​യു​ക​യും ക​യ്യേ​റ്റ​ത്തി​ന് മു​തി​ര്‍​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി വീ​ട്ട​മ്മ​മാ​ര്‍ പ​റ​ഞ്ഞു.

Related posts