Set us Home Page

ത​ല​ശേ​രി -മാ​ഹി ബൈ​പ്പാ​സ് റോ​ഡ്; പാ​ല​ങ്ങ​ളു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി;  ലക്ഷ്യം 2020ൽ തുറന്നുകൊടുക്കും

മാ​ഹി: ത​ല​ശേ​രി -മാ​ഹി ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്ക​വെ മാ​ഹി പു​ഴ​യ്ക്ക് കു​റു​കെ റെ​യി​ൽ​വെ പാ​ല​ത്തി​ന് സ​മീ​പം പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് പ്ര​വൃ​ത്തി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. 870 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. കു​യ്യാ​ലി, അ​ഞ്ച​ര​ക്ക​ണ്ടി, എ​ര​ഞ്ഞോ​ളി പു​ഴ​ക​ൾ​ക്കു കു​റു​ക​യും പാ​ല​ങ്ങ​ളു​ടേ​യും പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ഇ

​തി​ൽ മ​യ്യ​ഴി പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള​താ​ണ് ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ലം മാ​ഹി റെ​യി​ൽ​വെ പാ​ല​ത്തി​ന് സ​മീ​പ​ത്ത് കൂ​ടി ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ പോ​ക്ക്. ഇ​ക്ക​രെ ഒ​ള​വി​ലം ഭാ​ഗ​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന പാ​ലം മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്ക് വ​ശ​ത്താ​ണ് മ​റു​ഭാ​ഗം അ​വ​സാ​നി​ക്കു​ന്ന​ത്.അ​തി​നി​ടെ പു​ഴ​യ്ക്കു കു​റു​കെ താ​ത്ക്കാ​ലി​ക പാ​ലം കെ​ട്ടി​യു​ണ്ടാ​ക്കി​യ​തി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും, ഇ​രു​ച ക്ര​വാ​ഹ​ന​ങ്ങ​ളും കു​റു​ക്കു വ​ഴി തേ​ടി താ​ത്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ സ​ഞ്ചാ​രം തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.​

അ​ഴി​യൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ചൊ​ക്ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വ​ണ്ടി​ക​ളാ​ണ് പ​ഴ​യ മാ​ഹി പാ​ല​വും പെ​രി​ങ്ങാ​ടി ഗെ​യി​റ്റും ഒ​ഴി​വാ​ക്കി കി​ട്ടു​വാ​ൻ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.1977ലാ​ണ് ബൈ​പ്പാ​സി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ആ​രം​ഭി​ച്ച​ത്.

മാ​ഹി,അ​ഴി​യൂ​ർ ഭാ​ഗ​ത്തെ സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന ഭൂ​വു​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​ട​പ​രി​ഹാ​ര​ത്തു​ക​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 38 വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.2020 ൽ ​പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​വാ​ൻ ല​ക്ഷ്യം വെ​ച്ചാ​ണ് പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS