ഡോ.​വ​ന്ദ​ന​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ ക​ര​ച്ചി​ൽ നാ​ട​ക​മ​ല്ലെ​ങ്കി​ൽ രാ​ജി​വച്ചൊ​ഴി​യാ​ൻ ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ർ വ​ന്ദ​ന​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​പ​വാ​സം തു​ട​ങ്ങി.

രാ​വി​ലെ 6 മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് ഉപവാസം. വി.എം.സുധീരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ഡോ.​വ​ന്ദ​ന​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ ക​ര​ച്ചി​ൽ നാ​ട​ക​മ​ല്ലെ​ങ്കി​ൽ രാ​ജി​വച്ചൊ​ഴി​യാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ​ക്ട​ര്‍ വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ്ര​തി​യെ ഹാ​ജ​രാ​ക്കു​ക.

പ്ര​തി​ക്കു വേ​ണ്ടി പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ൻഡി​ന് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ നേ​രി​ട്ടു ഹാ​ജ​രാ​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​ന്ദീ​പി​നെ അ​ഞ്ചു​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തിന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment