അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; വി​ഷ്ണു 36 മോഷണക്കേസുകളിൽ പ്രതി


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ.

വ​ർ​ക്ക​ല മേ​ൽ​വെ​ട്ടൂ​ർ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ വി​ഷ്ണു (30), ക​ല്ല​മ്പ​ലം മാ​വി​നോ​ട് പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ(27) എ​ന്നി​വ​രെ​യാ​ണ് വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 36 മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ വി​ഷ്ണു.വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ 6 മോ​ഷ​ണ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കൃ​ഷ്ണ​കു​മാ​ർ.​

വാ​ഹ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ന്വേ​ഷി​ച്ചു വ​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡി ​ശി​ല്പ ഐ​പി​എ​സ്, വ​ർ​ക്ക​ല ഡി​വൈ​എ​സ്പി സി​ജെ മാ​ർ​ട്ടി​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വ​ർ​ക്ക​ല എ​സ് ഐ ​അ​ബ്ദു​ൽ ഹ​ക്കീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ് ഐ ​ഫ്രാ​ങ്കി​ളി​ൻ, എ ​എ​സ് ഐ ​മാ​രാ​യ മ​നോ​ജ്, ബി​ജു​കു​മാ​ർ, സി​പി​ഒ മാ​രാ​യ ഷ​ജീ​ർ,നി​ജി​മോ​ൻ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment