ക​ല്യോ​ട്ട് സം​ഘ​ർ​ഷം തുടരുന്നു; സു​ര​ക്ഷ ശ​ക്ത​മാ​ക്കി; മു​ഖം നോ​ക്കാ​തെ ക​ർ​ശ​ന ന​ട​പ​ടിയെന്ന് പോലീസ്

ക​ല്യോ​ട്ട്(​കാ​സ​ർ​ഗോ​ഡ്): ക​ല്യോ​ട്ട് തു​ട​ർ​ച്ച​യാ​യി അ​ര​ങ്ങേ​റു​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ര​ങ്ങേ​റു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി കോ​ൺ​ഗ്ര​സ് അ​ധീ​ന​ത​യി​ലു​ള്ള യു​വ​ജ​ന വാ​ദ്യ​ക​ലാ​സം​ഘം ഓ​ഫീ​സ് ഒ​രു സം​ഘം ത​ക​ർ​ത്തി​രു​ന്നു. വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധം യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സ് അ​നു​മ​തി​യി​ല്ലാ​തെ സി​പി​എം പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി​യ​തി​നു​ൾ​പ്പെ​ടെ ഏ​ഴു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​ഞാ​യ​റാ​ഴ്ച രാ​ത്രി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും സു​ഹൃ​ത്തും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ദീ​പു കൃ​ഷ്ണ​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് രാ​ത്രി പ​തി​നൊ​ന്നോ​ടെ അ​ക്ര​മി​ക​ൾ സ്റ്റീ​ൽ ബോം​ബ് എ​റി​ഞ്ഞ​ത്. ഇ​തി​നു​പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ വ്യാ​പ​ക അ​ക്ര​മ​മു​ണ്ടാ​യി.

കൊ​ല​ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ കൃ​ഷ്ണ​നെ വ​ധി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു​സം​ഘം വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts