ച​​​ല​​​ച്ചി​​​ത്ര​​താ​​​ര​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യെ മ​​​റ​​​ന്നു സം​​​സാ​​​രി​​​ക്ക​​​രുത്; മൂ​​​ന്ന​​​രക്കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ സം​​​സാ​​​രി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന​​​തു കൊ​​​ണ്ട് ഭാ​​​ഷ​​​യു​​​ടെ മ​​​ഹ​​​ത്വം കു​​​റ​​​യി​​​ല്ലെ​​​ന്ന് ജി.​ സു​ധാ​ക​ര​ൻ

കൊ​​​ച്ചി: ച​​​ല​​​ച്ചി​​​ത്ര​​താ​​​ര​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യെ മ​​​റ​​​ന്നു സം​​​സാ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് മ​​​ന്ത്രി ജി.​ ​​സു​​​ധാ​​​ക​​​ര​​​ൻ. അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​വ​​​തും മ​​​ല​​​യാ​​​ളം പ​​​റ​​​യാ​​​ൻ ശ്ര​​​മി​​​ക്ക​​​ണം. മൂ​​​ന്ന​​​രക്കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ സം​​​സാ​​​രി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന​​​തു കൊ​​​ണ്ട് മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യു​​​ടെ മ​​​ഹ​​​ത്വം കു​​​റ​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നാ​​​ല്പ​​​താ​​​മ​​​ത് ഫി​​​ലിം ക്രി​​​ട്ടി​​​ക്ക്സ് അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.റൂ​​​ബി ജൂ​​​ബി​​​ലി പു​​​ര​​​സ്കാ​​​രം സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന് മ​​​ന്ത്രി ജി.​ ​​സു​​​ധാ​​​ക​​​ര​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ചു.

മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​നെ കേ​​​ര​​​ള ഫി​​​ലിം ക്രി​​​ട്ടി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ ആ​​​ദ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സി​​​നി​​​മ​​​യു​​​ടെ വി​​​വി​​​ധ​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. സം​​​ഗീ​​​ത നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

Related posts