ഒടുവില്‍ അതും കണ്ടെത്തി! വീഡിയോയിലും ചിത്രങ്ങളിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുത്രിയ്‌ക്കൊപ്പമുള്ള യുവാവ് ഇദ്ദേഹമാണ്; റോറി ഫര്‍ഖ്ഹാഴ്‌സണ്‍ ചില്ലറക്കാരനല്ലെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍

കഴിഞ്ഞ ഒരാഴ്ചയായി പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മകള്‍ മാലിയയുടെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ജീവിതവും പഠനവും. മാലിയ അഞ്ജാത യുവാവിനെ കെട്ടിപ്പിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. ഈ ചിത്രവും വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെ അവസാനം ചിത്രത്തെക്കുറിച്ച് പൊതുവേയുണ്ടായിരുന്ന സംശയത്തിനുള്ള ഉത്തരവും കണ്ടെത്തി. മാലിയയോടൊപ്പമുള്ള ആ യുവാവ് ആരായിരുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടീഷുകാരനായ റോറി ഫര്‍ഖ്ഹാഴ്സണാണ് അത്. ഫര്‍ഖ്ഹാഴ്‌സണ്‍ ഒരു ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച ന്യൂഹാവനില്‍ ഫര്‍ഖ്ഹാഴ്സന്റെ ഹാര്‍വാര്‍ഡും മലിയയുടെ യേലും തമ്മിലുള്ള വാര്‍ഷിക ഫുട്‌ബോള്‍ മത്സരത്തിന് മുമ്പായിരുന്നു ഇരുവരുടേയും ചുംബനം. ബ്രിട്ടനിലെ പ്രമുഖ റഗ്ബി സ്‌കൂളിന്റെ പ്രതിനിധിയായ റോറി. ഹാര്‍വാര്‍ഡിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍. ഇത് തുടങ്ങിക്കഴിഞ്ഞു എന്ന കമന്റോടെ മസ്സാച്യുവറ്റ്സിലെ കേംബ്രിഡ്ജില്‍ നിന്നുള്ള ഫോട്ടോകള്‍ നേരത്തെ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.

ബറാക് ഒബാമയുടെ മൂത്ത പുത്രിയുമൊത്തുള്ള ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തരംഗമായതൊന്നും ഇയാള്‍ അറിഞ്ഞിട്ടില്ല. ഇംഗ്‌ളണ്ടിലെ പ്രമുഖ റഗ്ബി സ്‌കൂളിന്റെ പ്രധാന താരമായിരുന്നു റോറി. യേലില്‍ നിയമവിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ മലിയാ ഒബാമ. മലിയയും സാഷയും ഡേറ്റിംഗ് തുടങ്ങിയിട്ടുണ്ടെന്ന് ബറാക് ഒബാമ പറഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു. സീക്രട്ട് സര്‍വീസ് പ്രൊട്ടക്ഷന്‍ ഉള്ളതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ചെറിയ ആശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു.

ലണ്ടനിലെ വന്‍ പണക്കാരില്‍ ഒരാളായ ലണ്ടനിലെ ഒരു പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവും ഡയറക്ടറുമാണ് ഫര്‍ഖ് ഹാര്‍സന്റെ പിതാവ് ചാള്‍സ് ഫര്‍ഖ്ഹാഴ്സണ്‍. പിതാവിന്റെ പാതയിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് തന്നെയെത്തണം എന്നാണ് റോറിയൂടേയും താല്‍പ്പര്യം. വീഡിയോയും ഫോട്ടോയും പുറത്തുവന്നതിനെതുടര്‍ന്ന് മാലിയയുടെ ഒപ്പമുള്ള യുവാവിനെ കണ്ടെത്താനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

 

Related posts