നാട്ടുകാരുടെ  മാ​ലി​ന്യ  നിക്ഷേപകേന്ദ്രമായി തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പ്


മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ശു​പ​ത്രി ക്യാ​മ്പ​സി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലും മ​റ്റും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

ശ്രീ ​ചി​ത്ര ആ​ശു​പ​ത്രി​ക്കു പി​ന്നി​ലാ​യി കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് പു​റ​ത്തു നി​ന്നു​ള്ള​വ​ർ വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ബൈ​ക്കി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് ഒ​രാ​ളെ പി​ടി​കൂ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ അ​റ​വു മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യു​ള്ള നി​ക്ഷേ​പം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.

Related posts

Leave a Comment