“മമ്മിയുടെ കരച്ചിൽ’ കേട്ട് അമ്പരന്ന് ശാസ്ത്രലോകം; 3,000 വർഷം മുമ്പ് മരിച്ച മനുഷ്യന്‍റെ സ്വരം പുനർസൃഷ്ടിച്ചു

മ​​​രി​​​ച്ച മ​​​നു​​​ഷ്യ​​​ന്‍റെ സ്വരം ആ​​​ദ്യ​​​മാ​​​യി കേ​​​ട്ടു. ഒ​​​രു സം​​​ഘം ബ്രി​​​ട്ടീ​​​ഷ് ഗ​​​വേ​​​ഷ​​​ക​​​രാ​​​ണ് മൂ​​​വാ​​​യി​​​രം വ​​​ർ​​​ഷം മു​​​ന്പ​​​ത്തെ മ​​​മ്മി​​​യു​​​ടെ സ്വരം പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ച്ച​​​ത്. ഇ​​​തി​​​നു സ​​​ഹാ​​​യി​​​ച്ച​​​ത് ത്രി​​​ഡി പ്രി​​​ന്‍റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും.

ബി​​​സി 1099നും 1069​​​നും ഇ​​​ട​​​യി​​​ൽ ഈ​​​ജി​​​പ്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന നെ​​​സ്യാ​​​മു​​​ൻ എ​​​ന്ന പു​​​രോ​​​ഹി​​​ത​​​ന്‍റെ മ​​​മ്മി​​​യാ​​​ണ് ഗ​​​വേ​​​ഷ​​​ക​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്വ​​​ന​​​ത​​​ന്തു​​​ക്ക​​​ൾ സ്കാ​​​ൻ ചെ​​​യ്ത്, ത്രി​​​ഡി പ്രി​​​ന്‍റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ശ​​​ബ്ദ​​​ത​​​രം​​​ഗ​​​ങ്ങ​​​ളെ ഇ​​​തി​​​ലൂ​​​ടെ ക​​​ട​​​ത്തി​​​വി​​​ട്ടു. സ്വരം പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ക്കാ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ചു. “മേ..” ​​​എ​​​ന്നൊ​​​രു ക​​​ര​​​ച്ചി​​​ൽ ശ​​​ബ്ദ​​​മാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ല​​​ണ്ട​​​ൻ, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് യോ​​​ർ​​​ക്ക്, ലീ​​​ഡ്സ് മ്യൂ​​​സി​​​യം എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലെ ഗ​​​വേ​​​ഷ​​​ക​​​രാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. മ​​​രി​​​ച്ച മ​​​നു​​​ഷ്യ​​​ന്‍റെ ശ​​​ബ്ദം ഇ​​​തി​​​നു മു​​​ന്പു പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

Related posts

Leave a Comment