യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ

സിം​ഗ​പ്പു​ർ: ഇ​റാ​നെ​തി​രാ​യ പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നോ​ണം പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച യു​എ​സ് മ​റീ​നു​ക​ളു​മാ​യു​ള്ള യു​ദ്ധ​ക്ക​പ്പ​ൽ യു​എ​സ്എ​സ് ട്രി​പ്പൊ​ളി സിം​ഗ​പ്പു​ർ തീ​ര​ത്ത് എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.

സൗ​ത്ത് ചൈ​ന ക​ട​ലി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​കൂ​ടി ക​പ്പ​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​മാ​യ സി​എ​ൻ​എ​ൻ ആ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2,200ഓ​ളം മ​റീ​നു​ക​ൾ ഈ ​ക​പ്പ​ലി​ലു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ജ​പ്പാ​നി​ലെ ഒ​ക്കി​നാ​വ​യി​ലു​ള്ള അ​മേ​രി​ക്ക​യു​ടെ 31-ാം മ​റൈ​ൻ എ​ക്സ്പെ​ഡി​ഷ​ന​റി യൂ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​റീ​നു​ക​ളാ​ണു ക​പ്പ​ലി​ലു​ള്ള​ത്.

Related posts

Leave a Comment